കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ് ക്യൂ ആപ്പ് എന്നുവരും? പ്ലേ സ്റ്റോറിന്റെ അനുമതി കാത്ത് സര്‍ക്കാര്‍, ആകാംഷയോടെ മദ്യപാനികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം തുറക്കുന്ന മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ നിര്‍മ്മിച്ച വെര്‍ച്വല്‍ ക്യൂ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍ അനുമതിക്കായി സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച ആപ്ലിക്കേഷനായതിനാല്‍ പെട്ടെന്ന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. സാധാരണ നിലയില്‍ ഒരാഴ്ചവരെയാണ് സമയം എടുക്കുക. ആപ്പ് വരുന്ന മുറയ്ക്ക് ശനിയാഴ്ച വില്‍പ്പന ആരംഭിക്കുമെന്നാണ് ബെവ്‌കോ നേരത്തെ അറിയിച്ചത്. എന്നാല്‍ അനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വില്‍പ്പന നീളുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ചയോടെ ആപ്പ് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

bev q

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് നിര്‍മ്മിച്ചത്. എന്നാല്‍ ആപ്പിന്റെ സെര്‍വര്‍ ചെലവ് വഹിക്കുന്നത് ബീവറേജസ് കോര്‍പ്പറേഷനാണ്. ആപ്പിന് ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കും. ഒരു ടോക്കണിന് 50 പൈസ വീതമാണാ ഈടാക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്എംഎസ് വഴിയും ടോക്കണ്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ലഭ്യമാക്കും. ഫോണ്‍ നമ്പരും പേരും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താണ് ടോക്കണ്‍ ലഭ്യമാക്കുക. അടുത്തുള്ള ബീവറേജ് കൗണ്ടര്‍, ബാര്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം ആപ്പ് വഴി ലഭിക്കും. ആപ്പില്‍ മറ്റ് വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ നല്‍കേണ്ടതില്ല. ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്ന സംവിധാനം ആദ്യ ഘട്ടത്തില്‍ ഉണ്ടാവില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണുമായി മദ്യശാലകളില്‍ ചെന്ന് പണം അടച്ച് മദ്യം വാങ്ങാവുന്നതാണ്.

35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. അതേസമയം, ബെവ്കോയുടെ സമാനമായ വ്യാജ ആപ്പുകളുടെ തട്ടപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബെവ്കോയുടെ പേരില്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam

കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ആപ്പ് വഴി മൂന്ന് ലിറ്റര്‍ മദ്യം മാത്രമാണ് ലഭ്യമാകുക. അടുത്തുള്ള ബാറുകളില്‍ നിന്ന് സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വങ്ങാനായി എത്തുന്നവര്‍ മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക പാലിച്ചിരിക്കണം. എന്നാല്‍ ബാറില്‍ നിന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ ഭക്ഷണം പാര്‍സലായി വാങ്ങാവുന്നതാണ്.

English summary
Bev Q App: Kerala govt is Awaiting For Play Store approval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X