വരാന്‍ പോകുന്നത് കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടാത്ത 2 ദിനങ്ങള്‍: ബെവ്കോ മാത്രമല്ല, ബാറുമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ഇത്തവണയും റെക്കോർഡ് മദ്യവില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പനയാണ് കേരളത്തില്‍ നടന്നതെന്നാണ് കണക്ക്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മലയാളം കേവലം എട്ട് ദിവസം കൊണ്ട് അതിലും കൂടിയ തുകയ്ക്ക് മദ്യം കുടിച്ച് തീർത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്.
പതിവ് പോലെ ഉത്രാട ദിവസമാണ് ഏറ്റവും വലിയ വില്‍പ്പന. ഉത്രാട ദിനം മാത്രം 121 കോടി രൂപയുടെ മദ്യം വിൽപ്പനയാണ് നടന്നത്. ഔട്ട്ലെറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. 1. 06 കോടി രൂപയുടെ മദ്യം വിറ്റ് ഇരിങ്ങാലക്കുട ഔട്ട്ലെറ്റാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 1.01 കോടി രൂപയുടെ മദ്യം വിറ്റഴിച്ച് കൊല്ലം ആശ്രമം ഔട്ട്ലെറ്റ് തൊട്ടുപിന്നിലുണ്ട്. ചങ്ങനാശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. അന്തിമകണക്കുകള്‍ വരുമ്പോള്‍ ഈ സഖ്യകളില്‍ വ്യത്യാസമുണ്ടായേക്കും.

രണ്ട് ദിനം ബാറും ബെവ്കോയും അവധി
എന്നാല്‍ മദ്യപർക്ക് നിരാശ നല്‍കുന്ന മറ്റൊരു വാർത്തയുണ്ട്. തിരുവോണം ദിവസമായ ഇന്നലെയ്ക്ക് പുറമെ വ്യാഴം, വെള്ളി ദിവസങ്ങളിലും ബെവ്കോ അവധിയായിരിക്കും എന്നുള്ളതാണ് ആ വാർത്ത. അതേസമയം, അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറന്ന് പ്രവർത്തിക്കും. 31-ാം തിയതി ശ്രീനാരായ ഗുരുജയന്തിയായതിനാലാണ് അവധിയെങ്കില്‍ വെള്ളിയാഴ്ച ഒന്നാം തിയതിയാണ്. ഇതോടെയാണ് രണ്ട് അവധികള്‍ അടുപ്പിച്ച് വരുന്നത്.
സാധാരണ ഗതിയില്‍ രുവോണം, നാലാം ഓണം (ശ്രീനാരായണ ഗുരുജയന്തി), എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്തെ അവധി. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. എന്നാല്‍ ബാറുകള്‍ തിരുവോണം ദിവസം തുറന്ന് പ്രവർത്തിക്കും. എന്നാല്‍ രണ്ട് ഡ്രെ ഡേ അടുപ്പിച്ച് വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബെവ്കോയ്ക്ക് പുറമെ ബാറും തുറന്ന് പ്രവർത്തിക്കില്ല.
രണ്ട് അവധികള്‍ അടുപ്പിച്ച് വരുന്നതിനാല്‍ ഇന്ന് ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലും രാവിലെ മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉത്രാട ദിനത്തിന് സമീപമായ വില്‍പ്പന ഇന്നും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications