മദ്യപാനികൾ ടെന്‍ഷനടിക്കേണ്ട; ആവശ്യമുള്ള മദ്യം വീട്ടുപടിക്കൽ എത്തും, ബെവ്‌കോ ഹോം ഡെലിവറി അടുത്ത ആഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബീവറേജുകളും ബാറുകളും അടച്ചിരിക്കുകയാണ്. ഇതോടെ മദ്യപാനികള്‍ക്ക് ആകെ തിരിച്ചടിയായിരിക്കുകയാണ്.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
എന്നാല്‍ മദ്യാപാനികള്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മദ്യശാലകള്‍ അടച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയായി ലഭിക്കുന്ന സംവിധാനത്തിന് അടുത്ത ആഴ്ച തുടക്കമാകുമെന്നാണ് മനോരമ ഓണ്‍ലൈന്‍ പുറത്തുവിടുന്ന വാര്‍ത്ത.

വിശദ റിപ്പോര്‍ട്ട്
ഹോം ഡെലിവറി സംവിധാനം ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കൊവിഡ് രണ്ടാം വരവിന്റെ സാധ്യതയോടെയാണ് ഹോം ഡെലിവറി സാധ്യത ബീവറേജസ് കോര്‍പ്പറേഷന്‍ തേടിയത്.

വീട്ടിലെത്തിക്കുക ആര്
ആവശ്യക്കാര്‍ക്ക് ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ അല്ലെങ്കില്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കണമോ എന്നുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ആദ്യ ഘട്ടത്തില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ മാത്രമായിരിക്കും ഹോ ഡെലിവറിയില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവപം. ഹോം ഡെലിവറിക്ക് പ്രത്യേക ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ്. എത്ര രൂപ എന്നുള്ള കാര്യം ഇതിന്റെ ചെലവ് കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.

സര്‍ക്കാരിന് ശുപാര്‍ശ
എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യ ഘട്ടത്തിന് ശേഷം മാറ്റങ്ങള്‍ വേണോ എന്നുള്ള തീരുമാനം സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബെവ് ക്യൂ ആപ്പ് തിരിച്ചുകൊണ്ടു വരേണ്ട എന്നാണ് ഇപ്പോള്‍ എടുത്ത തീരുമാനം.

സമാനമായ ആപ്പ്
ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കിയാല്‍ ബെവ് ക്യൂവിന് സമാനമായ ആപ്പ് നിലവില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ സമയത്ത് മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
Recommended Video

സര്‍ക്കാര്‍ നിലപാടിന് അനുസരിച്ച്
എന്നാല്‍ ഇപ്പോഴത്തെ ഹോം ഡെലിവറി സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കുമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications