'ജാവന്' ഇനി അരലിറ്ററിലും?; ഒപ്പം പ്രീമിയം ബ്രാന്‍ഡും; മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രിയ മദ്യ ബ്രാന്‍ഡുകളിലൊന്നായ ജവാന്റെ ഉല്‍പ്പാദനം അടുത്ത ആഴ്ച വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച പ്രതിദിനം 12,000 കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കും. 8000 കെയ്സാണ് നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജവാന് റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ പ്രതിദിനം 15,000 കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഇതുകൂടാതെ ജവാന്റെ അര ലിറ്ററും ജവാന് പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ. സംസ്ഥാനത്ത് ഒരു മാസം 1.5 ലക്ഷം കെയ്സ് ജവാന് റമ്മാണ് വില്‍ക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 640 രൂപയാണ് വില. ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.
മദ്യപാനികള്‍ക്കിടെയില്‍ ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാന്. കഴിഞ്ഞ വര്‍ഷം ജവാന് റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തിവച്ചത്.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മദ്യം നിര്‍മ്മിക്കുന്ന ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications