കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വീട്ടിലെത്തിക്കാന്‍ സര്‍വീസ് ചാര്‍ജ് 100 രൂപ, പക്ഷേ..ഈ രണ്ട് കാര്യങ്ങള്‍ വേണമെന്ന് മാത്രം!

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്ന് ബെവ്‌കോ അറിയിച്ചിരിക്കുന്നു. ഇതിനായി നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും ബെവ്‌കോ അറിയിച്ചിട്ടുണ്ട്. എന്നാല്‍് ഡോകട്‌റുടെ കുറിപ്പടിയും പാസും ഉള്ളവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിച്ചു നല്‍കുകയുള്ളൂ.

അതേസമയം, അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഈ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. വിശദാംശങ്ങളിലേക്ക്.

100 രൂപ സര്‍വീസ് ചാർജ്

100 രൂപ സര്‍വീസ് ചാർജ്

ഡോക്ടറുടെ കുറിപ്പടിയും പാസുമുള്ളവര്‍ക്കാണ് 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ബെവ്‌കോ മദ്യം വീട്ടില്‍ എത്തിച്ച് നല്‍കുകയുള്ളൂ. ഏക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്‌കോ ഗോഡൗണില്‍ നിന്നാണ് മദ്യം എത്തിച്ചു നല്‍കുക. ഈ സാഹചര്യത്തില്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ഉത്തരവ്

ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ടവിശദീകരണം ബെവ്‌കോ എംഡി ജീവനക്കാര്‍്ക്ക കൈമാറിയത്. എക്‌സൈസിന്റെ പാസുമായി വരുന്നവര്‍ക്ക് എസ്എല്‍ 9 എന്ന ലൈസന്‍സുള്ള ഗോഡൗണില്‍ നിന്നായിരിക്കും മദ്യം എത്തിച്ചു നല്‍കുക. മദ്യാസക്തിയെ തുടര്‍ന്ന് ആത്മഹത്യ പ്രവണതയും ഡൗണ്‍ട്രോം സിന്‍ട്രോമും കാണിച്ചു തുടങ്ങിയ അവസ്ഥയിലാണ് സര്‍ക്കാര്‍ നടപടി.

ഏറ്റവും വില കുറഞ്ഞ മദ്യം

ഏറ്റവും വില കുറഞ്ഞ മദ്യം

നൂറ് രൂപ സര്‍വീസ് ചാര്‍ജായി നല്‍കുന്നത് ഗോഡൗണിലെ ഏറ്റവും വില കുറഞ്ഞ മദ്യമായിരിക്കും. മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് എക്‌സൈസ് പാസ് നല്‍കിയിരിക്കുന്നത്. മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നത്ിന് ആവശ്യമായ വാഹന സൗകര്യങ്ങള്‍ മാനേജര്‍മാര്‍ ഏര്‍പ്പാാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പൊലീസിന്റെ സഹായം

പൊലീസിന്റെ സഹായം

സര്‍ക്കാര്‍ നിര്‍ദ്ദേശവും നടപടിയും പാലിക്കാത്തവരെ കുറിച്ചുള്ള പേര് വിവരങ്ങള്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ പൊലീസിന്റെയോ എക്‌സൈസിന്റെയോ സഹായം തേടാം. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന സമയം മാത്രമാണ് ഈ സംവിധാനം ലഭിക്കുകയുള്ളൂ. അതേസമയം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, താലൂക്കാശുപത്രികള്‍ തുടങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടിയില്‍ മാത്രമേ പാസ് അനുവദിക്കൂ.

കരിദിനം

കരിദിനം

അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് കെജിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.

English summary
Bevco Liquor Is Delivered To The Home At A Service Charge Of Rs 100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X