കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസിന് മലയാളി കുടിച്ചു മദ്യത്തിന്‍റെ കണക്ക് പുറത്ത്; റെക്കോര്‍ഡ് എറണാകുളത്തെ ഈ ഔട്ട്ലെറ്റിന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഈ ക്രിസ്തുമസിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നുകഴിഞ്ഞു. സംശയം ഒന്നും വേണ്ട, ഇത്തവണയും മലയാളികള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു. 51.65 കോടിയുടെ മദ്യമാണ് ബവിറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ വഴി ഈ ക്രിസ്തുമസ് തലേന്ന് വിറ്റു തീര്‍ത്തത്.

'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി

കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടിയായിരുന്നു. 9 ശതമാനത്തിന്‍റെ വര്‍ധനവാണ് ഈ വര്‍ഷം വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഔട്ട്ലെറ്റിന്‍റെ റെക്കോര്‍ഡ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ചാലക്കുടിക്ക് ആയിരുന്നെങ്കില്‍ ഇത്തവണ ആ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് മറ്റൊരു ഔട്ട്ലെറ്റാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

നെടുമ്പാശ്ശേരി

നെടുമ്പാശ്ശേരി

സംസ്ഥാനത്ത് ആകെയുള്ള 270 ഔട്ട്ലറ്റുകളിലൂടെയാണ് 51.65 കോടിയുടെ മദ്യ വില്‍പ്പന ബവിറേജസ് കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരി ഔട്ട്ലറ്റാണ് ഇത്തവണ ക്രിസ്തുമസ് തലേന്ന് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തിയതിന്‍റെ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

63.28 ലക്ഷം

63.28 ലക്ഷം

63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് ക്രിസ്തുമസ് തലേന്ന് നെടുമ്പാശ്ശേറി ഔട്ടലറ്റില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 51.30 ലക്ഷത്തിന്‍റെ വര്‍ധനവായിരുന്നു ഈ ഔട്ട്ലറ്റില്‍ നടന്നത്. 53.74 ലക്ഷത്തിന്‍റെ മദ്യം വിറ്റഴിച്ച ഇരിങ്ങാലക്കുട ഔട്ടലറ്റാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

കണ്‍സ്യൂമര്‍ ഫെഡിന്‍റെ വില്‍പ്പന

കണ്‍സ്യൂമര്‍ ഫെഡിന്‍റെ വില്‍പ്പന

കണ്‍സ്യൂമര്‍ ഫെഡിന്‍റെ മദ്യവില്‍പ്പനയിലും വര്‍ധനവുണ്ട്. 9.46 കോടിയുടെ മദ്യമാണ് ക്രിസ്തുമസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 8.26 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ്. 56 ലക്ഷം രൂപയുടെ മദ്യമാണി ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്.

ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യം

തന്‍റെ നാടായ നെടുമ്പാശ്ശേരി ഇത്തവണത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയതിനെ ആക്ഷേപഹാസ്യത്തില്‍ പരാമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറുപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,
ഭൂമിയിൽ സന്മനസ്സുളളവർക്കു സമാധാനം!

പ്രത്യാശയുടെ സന്ദേശം നൽകി ക്രിസ്മസ് കടന്നുപോയി. ബിവറേജസ് കോർപ്പറേഷൻ്റെ 270 ഔട്ട്‌ലെറ്റുകളിലും കൂടി 51.65കോടിയുടെ കച്ചവടം നടന്നു. ഞങ്ങളുടെ നാടായ നെടുമ്പാശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി 63.28ലക്ഷത്തിൻ്റെ ഇന്ത്യൻ നിർമിത വിദേശ മദ്യം ചെലവായി.

തണ്ണീർപ്പന്തൽ

തണ്ണീർപ്പന്തൽ

സഖാവ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും എസ് ശർമ്മ എംഎൽഎയുമായിരുന്ന ആ നല്ലകാലത്താണ് അത്താണി ജങ്ഷനിൽ ബിവറേജസിൻ്റെ ഒരു തണ്ണീർപ്പന്തൽ ആരംഭിച്ചത്. അതോടെ സ്ഥലത്തെ ചില ബാറുകളിൽ കച്ചവടം കുറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് മന്ത്രി ബാറു ഈ തണ്ണീർപ്പന്തൽ വർഷാവർഷം കുറയ്ക്കുന്ന 10 ശതമാനത്തിൽ പെടുത്തി പൂട്ടിച്ചു.

ഇപ്പോൾ നാടു ഭരിക്കുന്ന ജനകീയ സർക്കാർ പുതിയ സ്ഥലം കണ്ടെത്തി പൂട്ടിയ പന്തൽ തുറന്നു എന്നാണ് ചരിത്രം.
പരാ പരാ പരാ പരമ പാഹിമാം
പരമാനന്ദമെന്നതേ പറയാവൂ!

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വ. ജയശങ്കര്‍

 ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക

 മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്‍ മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്‍

English summary
bevco liquor sales touch record rs 51 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X