കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി തട്ടിപ്പ്‌; സരിതക്കെതിരെ വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ബെവ്‌കോ എംഡി

Google Oneindia Malayalam News

തിരുവനന്തപുരം: ജോലി നിയമന തട്ടിപ്പ്‌ കേസില്‍ സരിത എസ്‌ നായര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ബവ്‌റേജസ്‌ കോര്‍പ്പറേഷന്‍ എംഡി സര്‍ക്കാരിനെ സമീപിച്ചു. കോര്‍പ്പറേഷന്റെ പേരില്‍ വ്യജ നിയമന ഉത്തരവ്‌ നല്‍കി സാമ്പത്തിക തട്ടിപ്പ്‌ നടത്തിയവര്‍ക്കെതിരെ വേണമെന്നാവശ്യപ്പെട്ട്‌ എക്‌സൈസ്‌ കമ്മിഷ്‌ണര്‍ മുഖേനയാണ്‌ എക്‌സൈസ്‌ വകുപ്പിന്‌ എംഡി കത്ത്‌ നല്‍കിയത്‌. വിജിലന്‍സ്‌ അന്വേഷണം വേണമെന്ന എക്‌സൈസ്‌ വകുപ്പിന്റെ ആവശ്യമടങ്ങിയ ഫയല്‍ ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. എന്നാല്‍ വിജിലന്‍സ്‌ അന്വേഷണ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തട്ടിപ്പ്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയതായി ബവ്‌റേജസ്‌ കോര്‍പ്പറേഷന്‍ എംഡി ജി സ്‌പര്‍ജന്‍ കുമാര്‍ ഐപിഎസ്‌ പറഞ്ഞു. സോളാര്‍ വിവാദത്തില്‍പ്പെട്ട സരിത എസ്‌ നായര്‍ക്കെതിരെ ജോലി തട്ടിപ്പിനു ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞ മാസം 8നാണ്‌ നെയ്യാറ്റിന്‍കര പൊലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി രതീഷ്‌, പൊതു പ്രവര്‍ത്തകന്‍ ഷാജു പാലിയോട്‌ എന്നിവരാണ്‌ മറ്റു പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിരുന്നു.

saritha

തട്ടിപ്പിന്റെ വ്യാപ്‌തി വ്യക്തമാക്കുന്ന മൊഴികളാണ്‌ ഓരോ ദിവസവും പുറത്തു വരുന്നത്‌. ബവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥയായ മീനകുമാരിക്കാണെന്ന പേരിലാണ്‌ പ്രതികള്‍ പണം വാങ്ങയതെന്നാണ്‌ പരാതിക്കാരന്‍ അരുണിന്റെ മൊഴി.ജോലി ലഭിക്കാതായപ്പോള്‍ മീനാകുമാരിയെ വിളിച്ചെങ്കിലും നിയമന കാര്യത്തെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ണീനാകുമാരി അരുണിനെ അറിയിച്ചത്‌. സരിതയും മാനാകുമാരിയയും ഫോണ്‌ില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നതില്‍ പരിശോധന നടത്തുകയാണെന്നാണ്‌ പൊലീസ്‌ അറിയിച്ചത്‌. ബവ്‌റീജസില്‍ പിഎസ്സി നിയമനം നടക്കുന്ന സമയത്താമ്‌ തട്ടിപ്പ്‌ നടന്നത്‌.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

English summary
Bevco MD demand vigilance enquiry against saritha a nair in job fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X