കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വാങ്ങാൻ ആളില്ല ! ബീവറേജ് കോർപ്പറേഷൻ കഷ്ടപ്പെട്ട് തുറന്ന മദ്യ വിൽപ്പന ശാല അടച്ചുപൂട്ടി!

കോളയാട് പഞ്ചായത്തിലെ നെടുംപയിൽ ടൗണിൽ ആരംഭിച്ച മദ്യ വിൽപ്പന ശാലയാണ് പ്രവർത്തനം തുടങ്ങി 45 ദിവസം പിന്നിട്ടപ്പോൾ അടച്ചുപൂട്ടിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റി സ്ഥാപിച്ച ബീവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാല വീണ്ടും അടച്ചുപൂട്ടി. പുതിയ സ്ഥലത്ത് മദ്യ വിൽപ്പന ഗണ്യമായി കുറഞ്ഞതും, ഇതിലൂടെ വൻ സാമ്പത്തിക നഷ്ടം നേരിട്ടതുമാണ് മദ്യവിൽപ്പന ശാലയുടെ അടച്ചുപൂട്ടലിന് വഴിവെച്ചത്.

ആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർ

വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്

ബീവറേജ് കോർപ്പറേഷന്റെ കോളയാട് പഞ്ചായത്തിലെ നെടുംപയിൽ ടൗണിൽ ആരംഭിച്ച മദ്യ വിൽപ്പന ശാലയാണ് പ്രവർത്തനം തുടങ്ങി 45 ദിവസം പിന്നിട്ടപ്പോൾ അടച്ചുപൂട്ടിയത്. നേരത്തെ കൂത്തുപറമ്പിൽ പ്രവർത്തിച്ചിരുന്ന മദ്യ വിൽപ്പന ശാലയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുംപയിൽ ടൗണിലേക്ക് മാറ്റി സ്ഥാപിച്ചത്.

bevco

നെടുംപയിൽ ടൗണിൽ അതീവ രഹസ്യമായിട്ടായിരുന്നു മദ്യ വിൽപ്പന ശാല പ്രവർത്തനം ആരംഭിച്ചത്. സുപ്രീംകോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ട മദ്യവിൽപ്പന ശാലകളിലൊന്നായിരുന്നു ഇത്. എന്നാൽ പുതുതായി ആരംഭിച്ച സ്ഥലത്ത് വിൽപ്പന വിചാരിച്ച പോലെ ഉഷാറാകാത്തതാണ് ബീവറേജ് കോർപ്പറേഷൻ തിരിച്ചടിയായത്.

ജനസാന്ദ്രത കുറഞ്ഞതും, വന മേഖലയ്ക്ക് നടുവിലുള്ളതുമായ നെടുംപയിലിലെ മദ്യ വിൽപ്പന ശാലയിലേക്ക് ആളുകൾ വരാത്തത് കാരണമാണ് വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നത്. പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം വിൽപ്പനയിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലാം അസ്ഥാനത്തായി. നഷ്ടം വർദ്ധിച്ചതോടെയാണ് മദ്യവിൽപ്പന ശാല അടച്ചുപൂട്ടാൻ ബീവറേജ് കോർപ്പറേഷൻ തീരുമാനിച്ചത്. നെടുംപയിലിലെ മദ്യവിൽപ്പന ശാല തിരികെ കുത്തുപറമ്പിൽ എവിടെയെങ്കിലും സ്ഥാപിക്കുമെന്നും സൂചനയുണ്ട്.

English summary
bevco outlet closed in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X