ബെവ്കോ ഔട്ട്ലെറ്റുകൾ 12 മണിക്കൂർ പ്രവർത്തിയ്ക്കും !!! രാവിലെ 9.30 മുതൽ രാത്രി 9.30 വരെ മദ്യം കിട്ടും
രാവിലെ 9.30 മുതൽ രാത്രി 9.30 വരെ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കും
തിരുവനന്തപുരം: കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം 12 മണിക്കൂർ ആക്കി. ഔട്ട്ലെറ്റുകൾ രാവിലെ 9.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിയ്ക്കും. ദേശീയ, സംസ്ഥാന പാതകളുടെ അരികിൽ ഉള്ള ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും പൂട്ടുന്നത് മൂലം സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഇത്. 1973 മദ്യവിൽപ്പന ശാലകളാണ് കേരളത്തിൽ അടച്ച് പൂട്ടുന്നത്. ഇത് സംസ്ഥാനത്തിന് വലിയ സാന്പത്തിക നഷ്ടമാണ് വരുത്തി വയ്ക്കുക. അധിക സമയം പ്രവർത്തിയ്ക്കുന്നതിലൂടെ ഈ നഷ്ടം ഒരു പരിധിവരെ നികത്താനാണ് സംസ്ഥാന സർക്കാർ ശ്രമിയ്ക്കുന്നത്.

തുറന്നിരിയ്ക്കന്ന പല ഔട്ട്ലൈറ്റുകൾക്ക് മുന്നിൽ ഇപ്പോൾ വലിയ തിരക്കാണ്. ഇത് കുറക്കാൻ കൂടിയാണ് പുതിയ നടപടി. ഇനി സംസ്ഥാനത്ത് ബാക്കിയുള്ളത് 11 ഫൈവ് സ്റ്റാർ ബാറുകളും 16 ക്ലബുകളും 224 ബീർ-വൈൻ പാർലറുകളും 4053 കള്ള് ഷാപ്പുകളും 99 ബെവ്കോ -കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും മാത്രമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിയ്ക്കുന്ന കാര്യം ആലോചിയ്ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications