കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകള്‍ പരിഷ്‌രിക്കണം; 'ഒരു കാലിലെ മന്ത് അടുത്ത കാലില്‍ വച്ച പോലെയാകരുത്': ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മാറ്റം കൊണ്ടുവരണമെന്ന് ഹൈക്കോടതി പറഞ്ഞു. ബെവ്കോ മദ്യഷോപ്പുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാന്‍ കഴിയണം. വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്.

oi

ശക്തമായ മഴക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്ശക്തമായ മഴക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്കു മുന്നിലൂടെ സഞ്ചരിക്കാനാകണം. മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളില്‍ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. ചില കടകളില്‍ പ്രീമിയം കടകളെന്ന പേരില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യ കടകളില്‍ കയറി സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യമാണിത്. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. അതേ സമയം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ആ മാധ്യമ പ്രവർത്തകൻ അയാളോട് ചെയ്ത തെറ്റെന്താണ്? ദുരന്തഭൂമിയിലെ റിപ്പോര്‍ട്ടിങ്, വൈറല്‍ കുറിപ്പ്ആ മാധ്യമ പ്രവർത്തകൻ അയാളോട് ചെയ്ത തെറ്റെന്താണ്? ദുരന്തഭൂമിയിലെ റിപ്പോര്‍ട്ടിങ്, വൈറല്‍ കുറിപ്പ്

നേരത്തേയും ബെവ്കോയുടെ വില്‍പനശാലകള്‍ക്ക് മുന്നിലെ അസൗകര്യങ്ങളില്‍ ഹൈക്കോടതി നേര്തതെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാന്‍ കഴിയില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഔട്ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

വിവാഹത്തിന് പിന്നാലെ പീഡനക്കേസ്; സംവിധായകന്‍ ശങ്കറിന്റെ മരുമകന്‍ വെട്ടില്‍, പിതാവും പ്രതിവിവാഹത്തിന് പിന്നാലെ പീഡനക്കേസ്; സംവിധായകന്‍ ശങ്കറിന്റെ മരുമകന്‍ വെട്ടില്‍, പിതാവും പ്രതി

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

കോടതി മുന്‍പ് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ലെറ്റുകള്‍ സംബന്ധിച്ച് എക്സൈസ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 94 ഔട്ലെറ്റുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് എക്സൈസ് ചൂണ്ടിക്കാണിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 10 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പരിഷ്‌കരിച്ചതായി സര്‍ക്കാര്‍ കോടയിതിയില്‍ അറയിച്ചത്.

Recommended Video

cmsvideo
Rain leaves a trail of destruction in Palakkad | Oneindia Malayalam

English summary
bevco outlets need to be reformed; said kerala highcourt to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X