കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നും നാളെയും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ പ്രായം രേഖപ്പെടുത്തും

Google Oneindia Malayalam News

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കാന്‍ നിര്‍ദ്ദേശം. ഇന്നും നാളെയും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായ ശേഖരിക്കാനാണ് നിര്‍ദ്ദേശം. രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ മദ്യം വാങ്ങുന്നവരുടെ വയസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് അറിയും.

പൗരത്വ നിയമ ഭേദഗതി: ബംഗാളിലും പ്രക്ഷോഭം, റെയിൽവേ സ്റ്റേഷന് തീയിട്ടു, ബിജെപി എംഎൽഎക്ക് നേരെ ആക്രമണംപൗരത്വ നിയമ ഭേദഗതി: ബംഗാളിലും പ്രക്ഷോഭം, റെയിൽവേ സ്റ്റേഷന് തീയിട്ടു, ബിജെപി എംഎൽഎക്ക് നേരെ ആക്രമണം

ഔട്ട്‌ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളില്‍ ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആവും മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവരുടെ പ്രായം ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുക. 23 വസസ്സിന് മുകളിലുള്ളവര്‍ക്കാണ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതിയുള്ളത്.

 bevco

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രായപരിധിക്ക് താഴെയുള്ളവര്‍ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യോശ്യമെന്നും ഒരു പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ബെവ്ക്കോ എംഡി സ്പര്‍ജന്‍ കുമാര്‍ വയസ്സ് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത്. ഒരോ സമയത്തും ഏത് പ്രായത്തിലുള്ളവരാണ് മദ്യം വാങ്ങാന്‍ വരുന്നത് എന്ന് കണ്ടെത്താനും സര്‍വ്വേയിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കും.

മകൻ ജീവനൊടുക്കിയതിനു പിന്നാലെ ദമ്പതികളും ജീവനൊടുക്കി: നാടിനെ നടുക്കിയ സംഭവം തലശ്ശേരിയിൽമകൻ ജീവനൊടുക്കിയതിനു പിന്നാലെ ദമ്പതികളും ജീവനൊടുക്കി: നാടിനെ നടുക്കിയ സംഭവം തലശ്ശേരിയിൽ

English summary
bevco seeks age of those who buy alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X