Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മദ്യ കച്ചവടം പുതിയ രൂപത്തിൽ; മദ്യം വാങ്ങാൻ മൊബൈൽ ആപ്പ് വരുന്നു!!

തിരുവനന്തപുരം: മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ് വരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്തുന്നതിനെപ്പറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബവ്‌റിജസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ഓണക്കാലത്തു മദ്യവില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിര്‍ത്തുന്ന രീതി ശരിയല്ലെന്നും കാത്തുനില്‍പ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് ഈ മാസം ആറിനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

റിപ്പോർട്ട് രണ്ട് മാസത്തിനകം

റിപ്പോർട്ട് രണ്ട് മാസത്തിനകം

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളിലെ തിരക്ക് ജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം.

മാന്യത പരിഗണിക്കണം

മാന്യത പരിഗണിക്കണം

മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഓൺലൈൻ വഴി എങ്ങിനെ?

ഓൺലൈൻ വഴി എങ്ങിനെ?

ഓണ്‍ലൈന്‍ വഴിയും ടെലഫോണ്‍ വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യാന്‍ കഴിയും, ബുക്കിങ് നടത്തുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യും, ബുക്ക് ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠന വിധേയമാക്കും.

മദ്യത്തിന്റെ അളവ്

മദ്യത്തിന്റെ അളവ്

കൂടാതെ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ്, ഈ അളവിലാണോ മദ്യം വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍, ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം ബെവ്‌കോ പഠനം നടത്തും.

കോടതി നിർദേശം

കോടതി നിർദേശം

സര്‍ക്കാര്‍ മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് ഈ മാസം ആറിനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കൂടുതൽ നിയമനം

കൂടുതൽ നിയമനം

ഓണക്കാലത്തു മദ്യവില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+