കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്കോയും ബാറും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ദാസ്; മദ്യ നിരോധനക്കാര്‍ ക്ഷമിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. വെള്ളം വറ്റിക്കുന്ന പഴയ ഡീസൽ എൻജിന്റെ ഫ്ലൈ വീലിൽ കയറിട്ട് കറക്കി സ്റ്റാർട്ട് ചെയ്യുന്നപോലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രൈമിങ് ആവശ്യമാണ് ഇപ്പോൾ. ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

അതിനായി ഒന്നരാടം ദിവസങ്ങളിൽ ബാർബർ ഷോപ്പ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ഷോപ്പ്, കള്ള് ഷാപ്പ്, ബെവ്കൊ ഔട്ട്‌ലെറ്റ്, ബാർ എന്നിവ തുറക്കണം. ലോട്ടറി വിൽപന എന്നിവ ഉടൻ ആരംഭിക്കണമെന്നാണ് ടിജി മോഹന്‍ദാസ് ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

മെല്ലെ തിരിച്ചു പോകാം

മെല്ലെ തിരിച്ചു പോകാം

കൊറോണയിൽ സ്തംഭിച്ചു നിൽക്കുകയാണല്ലോ സാമ്പത്തിക രംഗം. വെള്ളം വറ്റിക്കുന്ന പഴയ ഡീസൽ എൻജിന്റെ ഫ്ലൈ വീലിൽ കയറിട്ട് കറക്കി സ്റ്റാർട്ട് ചെയ്യുന്നപോലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രൈമിങ് ആവശ്യമാണ് ഇപ്പോൾ. ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണം

ഒന്നരാടം ദിവസങ്ങളിൽ

ഒന്നരാടം ദിവസങ്ങളിൽ

അതിനായി ഒന്നരാടം ദിവസങ്ങളിൽ ബാർബർ ഷോപ്പ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ഷോപ്പ്, കള്ള് ഷാപ്പ്, ബെവ്കൊ ഔട്ട്‌ലെറ്റ്, ബാർ എന്നിവ തുറക്കണം. (മദ്യനിരോധനക്കാർ അൽപം ക്ഷമിക്കണേ..) ലോട്ടറി വിൽപന ഉടൻ ആരംഭിക്കണം. പഞ്ചായത്ത് റോഡ് സൈഡിലുള്ള കടകളെല്ലാം തന്നെ ഒന്നരാടം ദിവസങ്ങളിൽ തുറക്കുക

ഓട്ടോറിക്ഷകൾ

ഓട്ടോറിക്ഷകൾ

ഒറ്റ ഇരട്ട നമ്പർ തത്ത്വത്തിൽ ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കണം. വളരെ വേഗം പണം സർക്കുലേഷനിൽ എത്താനുള്ള വഴികളാണ് ഇതെല്ലാം. ജില്ലാ അതിർത്തി വിട്ട് ആരെയും യാത്ര ചെയ്യാൻ സമ്മതിക്കരുത്. കാർഷിക മേഖലയിൽ ലോക്ക് ഡൗൺ സമ്പൂർണ്ണമായി പിൻവലിക്കണം. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നു എന്നും നിയന്ത്രണം ലംഘിക്കുന്നില്ല എന്നും സന്നദ്ധസംഘടനകൾ ഉറപ്പു വരുത്തണം

പണം കറങ്ങാൻ തുടങ്ങും

പണം കറങ്ങാൻ തുടങ്ങും

ഇത്രയും ചെയ്താൽ സമൂഹത്തിൽ പണം കറങ്ങാൻ തുടങ്ങും. സാമ്പത്തിക രംഗം മെല്ലെ പിച്ച വെച്ചു തുടങ്ങും. കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാൻ വരട്ടെ. അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യർ എന്നാണ് എനിക്ക് തോന്നുന്നത്.

NB: ഇതിൽ സാഹചര്യമനുസരിച്ച് കൂട്ടലോ കുറയ്ക്കലോ ആവാം

പ്രതികരണം

പ്രതികരണം

അതേസമയം, ടിജി മോഹന്‍ദാസിന്‍റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധിപേര്‍ അദ്ദേഹത്തിന്‍റെ കമന്‍റ് ബോക്സില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. മിനിമം ഒരു 15 ദിവസവും കൂടി കഴിഞ്ഞു പോരെ. കഴിഞ്ഞ ദിവസങ്ങളിൽ പൊതു സമൂഹം അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് പൂർണ്ണ ഫലപ്രാപ്തിക്ക് അതല്ലേ ഉചിതമെന്നാണ് ഒരാള്‍ ചോദിക്കുന്നത്.

നിയന്ത്രണം വേണം

നിയന്ത്രണം വേണം

'അടുത്ത സമ്പര്‍ക്കം വരുന്ന ജോലികൾക്ക് നിയന്ത്രണം വേണം, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു, കോറോണ ലക്ഷണങ്ങൾ ഉള്ളവർ അവരുമായി ബന്ധപ്പെട്ടവർ ഇവരെല്ലാം ഒരു 20 ദിവസം മാറി നിന്നിട്ട് താങ്കൾ പറഞ്ഞതുപോലെ ബാക്കി മേഖലകൾ തുറക്കുക തന്നെ വേണം. കൊറോണ തിരിച്ചറിവുകൾക്ക് പറ്റിയ സമയമാണ്. ശരിയായി കൈകാര്യം ചെയ്താൽ ഒരു രാജ്യത്തിന്റെ തലവര തന്നെ മാറ്റാൻ പറ്റിയ സമയം.'-എന്നാണ് ശ്രീകാന്ത് എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

പറയരുതായിരുന്നു

പറയരുതായിരുന്നു

വേലായുധന്‍ എന്നയാളുടെ കമന്‍റ് ഇങ്ങനെ 'താങ്കളോട് വളരെ ബഹുമാനം ഒക്കെ തന്നെയാണ് എന്നാൽ അങ്ങ് ലോട്ടറിയെ പറ്റിയും കള്ളിനെ പറ്റിയും പറയരുതായിരുന്നു കാരണം ലോട്ടറിക്ക് മയക്കു മരുന്നിനേക്കാൾ കൂടുതൽ അടിമകളായ ആളുകളെ എനിക്കറിയാം ദിവസേന അഞ്ചും ആറും ടിക്കറ്റ് എടുക്കന്ന ആളുകളെ എല്ലാവരും പാവപ്പെട്ട കൂലി പണിക്കാർ സത്യത്തിൽ പാവപ്പെട്ട കൂലിപ്പണിക്കർക്കു കൊടുത്തു വേണം കള്ളും ലോട്ടറിയും കൊടുത്തു വേണം കേരത്തിന്റ സാമ്പത്തിക രംഗം നില നിർത്താന്‍'

 പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല

ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍

English summary
Open bevcos One day intermittently says TG Mohandas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X