മദ്യപാനികള്‍ക്ക് ഇനി നല്ല കാലം; ബിവറേജ് ഇനി പഴയ ബിവറേജല്ല; പ്രീമിയം കൗണ്ടറുകളുമായി അടിമുടി മാറ്റം
തിരുവനന്തപുരം: വമ്പന്‍ മാറ്റത്തിനൊരുങ്ങി കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍. ഇപ്പോള്‍ നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കാനുള്ള പദ്ധതിയാണ് കോര്‍പ്പറേഷന്‍രെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒന്നര ലിറ്ററിന്റെയും രണ്ടര ലിറ്ററിന്റെയും കുപ്പികളിലൂടെ മദ്യം എത്തിക്കാനും പ്ലാസ്റ്റിക്ക് കുപ്പികല്‍ക്ക് പകരം ചില്ലു കുപ്പികളിലേക്ക് മാറാനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്.

കൊവിഡിന് പിന്നാലെ ആവിഷ്‌കരിച്ച ബെവ് ക്യു ആപ്പ് നിര്‍ത്തലാക്കിയതോടെ ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ വമ്പന്‍ നിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ നീണ്ട നിര ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് കോര്‍പ്പറേഷന്‍ എത്തിയത്. പ്രീമിയം കൗണ്ടറുകള്‍ക്ക് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് സമീപത്തെ കൗണ്ടറുകള്‍ നിര്‍ത്തലാക്കും.
കൂടാതെ ഒന്നര ലിറ്ററിന്റെയും രണ്ടര ലിറ്ററിന്റെയും മദ്യം വിപണിയില്‍ എത്തിക്കുന്നതിനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്. വലിയ കുപ്പികളില്‍ മദ്യം വില്‍ക്കുന്നതോടെ ആളുകള്‍ ഇടയ്ക്കിടെ മദ്യം വാങ്ങാന്‍ എത്തുന്നത് ഒഴിവാക്കുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഘട്ടം ഘട്ടമായി ചില്ലു കുപ്പികളിലേക്ക് മാറാനുള്ള പദ്ധതിയും കോര്‍പ്പറേഷനുണ്ട്.
ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലു കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. കൂടാതെ ഫെബ്രുവരി ഒന്ന് മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും. വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന നടപ്പാക്കിയതോടെയാണ് വില ഉയരുന്നത്. അന്ന് മുതല്‍ തന്നെ വലിയ ബോട്ടിലുകള്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്.












Click it and Unblock the Notifications