കെഎസ് യു മാഗസിനില്‍ ബിവറേജിന്‍റെ പരസ്യം
കാസര്‍കോട്: കെ എസ് യു മാഗസിന്‍ എഡിറ്ററുടെ നേതൃത്വത്തില്‍ തയ്യാറാത്തിയ കൊളേജ് യൂണിനില്‍ മാഗസിനില്‍ ബിവറേജസിന്റെ പരസ്യം ഉള്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു. രാജപുരം സെന്റ് പയസ് ടെന്‍ത് കൊളെജിന്റെ ഫ്രണ്ട് റിക്വസ്റ്റ് എന്ന കൊളെജ് മാഗസിനിലാണ് ബിവറേജസിന്റെ ഫുള്‍പേജ് പരസ്യമുള്ളത്.
കൊളെജ് യൂണിയന്റെ നടപടിയ്‌ക്കെതിരെ കെ എസ് യു ജില്ലാ നേതൃത്വം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. 2012-13 വര്‍ഷത്തെ കൊളെജ് മാഗസിന്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ബീവറേജുമായി കൈകോര്‍ക്കൂ എന്ന പേരില്‍ മാഗസിന്റെ എണ്‍പത്തിയാറാം പേജിലാണ് പരസ്യം ഉള്ളത്.

നല്ല മദ്യം വാങ്ങാന്‍ പ്രചരിപ്പിയ്ക്കുന്ന തരത്തിലാണ് പരസ്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷാഫി പറമ്പില്‍ എംഎല്‍എ ആയിരുന്നു മാഗസിന്റെ പ്രകാശനം നിര്‍വഹിച്ചത്. പരസ്യം സ്വീകരിച്ചതിനെ ഒരു തരത്തിലും ന്യായീകരിയ്ക്കാനാവില്ലെന്നാണ് കെ എസ് യു ജില്ലാ നേതൃത്വം പറയന്നത്.
ക്യാമ്പസുകളില്‍ മദ്യത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് എസ്എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആയ കൊളെജ് അധ്യാപകന്‍ ഡോ സെഡ് മാത്യുവാണ് മാഗസിന്റെ സൂക്ഷമ പരിശോധന ചുമതല നിര്‍വഹിച്ചത്. അശ്വതി ആയിരുന്നു സ്റ്റുഡന്റ് എഡിറ്റര്‍.












Click it and Unblock the Notifications