കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മദ്യത്തിന് വന്‍ വിലക്കുറവ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വമ്പിച്ച ആദായ വില്‍പ്പന. ഒക്ടോബര്‍ ഏഴ് മുതലാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മദ്യത്തിന്റെ വില കുറച്ച് വില്‍പ്പന ആരംഭിച്ചത്. പല ബ്രാന്‍ഡുകളുടേയും വില പകുതിയിലധികം കുറച്ചിട്ടുണ്ട്.

താഴ്ന്ന ബ്രാന്‍ഡ് മദ്യങ്ങളാണ് വില വളരെയധികം കുറച്ച് വില്‍ക്കുന്നത്. ആദ്യമായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യത്തിന്റെ ആദായ വില്‍പ്പന നടക്കുന്നത്. നാല് മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കും വില കുറച്ചിട്ടുണ്ട്.

Beer

ക്ളാസ് 21 എ എന്ന ബ്രാന്‍ഡിന് 360 രൂപയില്‍ നിന്നും 340 രൂപയായി വില കുറച്ചു. മോര്‍ഫ്യൂസ് എന്ന ബ്രന്‍ഡിന് 840 രൂപയില്‍ നിന്നും 830 രൂപയായി വില കുറച്ചു. ബ്രാണ്ടിയുടെ വിലയിലാണ് വന്‍ കുറവ്. 130 രൂപയ്ക്ക് വിറ്റിരുന്ന ബ്രാണ്ടിയ്ക്ക് ഇപ്പോള്‍ 70 രൂപയാണ് വില.

ആദായ വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ഉണ്ടോ എന്നത് വ്യക്തമല്ല. മദ്യ ഉപഭോഗത്തിന്റെയും വില്‍പ്പനയുടേയും കണക്കുകള്‍ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും മദ്യം വിലക്കുറച്ച് വില്‍ക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

English summary
Beverages outlets selling liquor in very cheap rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X