കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ഫോണിൽ ബെവ് ക്യു പ്രവര്‍ത്തിക്കുന്നില്ലേ? പോംവഴിയുമായി കമ്പനി, എല്ലാം പ്രശ്‌നവും പരിഹരിച്ചു

Google Oneindia Malayalam News

കൊച്ചി: വ്യാഴാഴ്ച മുതല്‍ കേരളത്തിലെ മദ്യവില്‍പ്പന ശാലകള്‍ വെര്‍ച്വല് ക്യൂ ആപ്പ് വഴി തുറന്നുപ്രവര്‍ത്തിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു മദ്യപാനികള്‍. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ടോക്കന്‍ നല്‍കി മദ്യവില്‍പ്പന പുനരാരംഭിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ആപ്പ് പുറത്തുവന്നതോടെ പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങളായിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ആവുന്നില്ല, ഒടിപി ലഭിക്കുന്നില്ല...അങ്ങനെ അങ്ങനെ പോവുന്നു പ്രശ്‌നങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ എല്ലാത്തിനും പരിഹാരം കണ്ടെന്നും ആപ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായെന്ന് അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ഒടിപി ലഭിക്കുന്നതിലെ കാലതാമസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു. ഇന്ന് ഒമ്പതി മണിവരെയുള്ള ബുക്കിംഗ് സാധാരണനിലയില്‍ നടന്നെന്നും കമ്പനി അറിയിച്ചു. വിശദാംശങ്ങളിലേക്ക്..

ഫോണില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലേ?

ഫോണില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലേ?

ആര്‍ക്കെങ്കിലും ആപ്പ് പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകുമെന്ന് കമ്പനി അറിയിച്ചു. ഇപ്പോല്‍ ബാറുകളിലും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പ്പന പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഒടിപി ലഭിക്കുന്നതിലെ കാലതാമസം ഇനിയുണ്ടാകില്ലെന്നും എല്ലാം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു.

20 കിലോമീറ്റര്‍

20 കിലോമീറ്റര്‍

ആപ്പ് വഴി ടോക്കണ്‍ എടുക്കുന്നവര്‍ക്ക് 20 കിലോ മീറ്റര്‍ ദൂരെയുള്ള ഓട്ട്‌ലെറ്റുകളിലെ ടോക്കണ്‍ ലഭിക്കുന്നെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന്‍കോഡിന്റെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍ ടോക്കണ്‍ നല്‍കണമെന്ന് കെഎസ്ബിസിയുടെ നിര്‍ദ്ദേശപ്രകാരമാണ്. എല്ലാ ഷോപ്പുകളിലും ഉപഭോക്താവിനെ ലഭിക്കുന്നതിന് വേണ്ടിയാണിത്.

14 ലക്ഷം ഡൗണ്‍ലോഡ്

14 ലക്ഷം ഡൗണ്‍ലോഡ്

അതേസമയം, ആപ്പ് പുറത്തിറക്കി രണ്ടര ദിവസം കൊണ്ട് 14 ലക്ഷം പേര്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് കമ്പനി അറിയിച്ചു. 4,05,000 ടോക്കണുകള്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂറില്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇന്നത്തേക്കുള്ള 96 ശതമാനം ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

ഒരേ നിരക്ക്

ഒരേ നിരക്ക്

അതേസമയം, ബാറുകളില്‍ ടോക്കണ്‍ ലഭിക്കുന്നവര്‍ മദ്യം വാങ്ങാന്‍ എത്തുന്നില്ലെന്ന വിവരവുമുണ്ട്. വില വര്‍ദ്ധനയുണ്ടാകുമെന്ന് പേടിച്ചാണ് പലരും ഭയക്കുന്നത്. എന്നാല്‍ ബാറുകളിലും ബീവറേജുകളിലും ഒരേ വില തന്നെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ കൃത്യമായ സമയത്ത് ടോക്കണ്‍ ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്. ആപ്പ് സംബന്ധിച്ചുള്ള സവിശേഷതകളും മാറ്റങ്ങളും ബെവ്‌കോ അയിരിക്കും തീരുമാനിക്കുകയെന്ന് കമ്പനി അറിയിച്ചു. വരും ദിവസങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
ബെവ് ക്യു ആപ്പിനെക്കുറിച്ച് മദ്യം വാങ്ങാൻ വന്നവർ പ്രതികരിക്കുന്നു | Oneindia Malayalam
 അവധി

അവധി

സംസ്ഥാനത്ത് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കായുള്ള ബെവ്ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൊവ്വാഴ്ച്ചക്കകം പരിഹരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഐടി സെക്രട്ടറി എം ശിവശങ്കറും സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന കമ്പനിയാണ് ആപ്പിന്റെ നിര്‍മാതാക്കള്‍.

English summary
BevQ app: Faircode Officals have resolved the issues of App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X