കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പിനിരയാകരുത്; നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നോര്‍ക്കയുടെ മുന്നറിയിപ്പ്

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നഴ്‌സിംഗ് നിയമനങ്ങളില്‍ തട്ടിപ്പിനിരയാകരുതെന്ന് നോര്‍ക്കയുടെ മുന്നറിയിപ്പ്. നഴ്‌സിംഗ് നിയമനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്താമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ സ്വകാര്യ ഏജന്‍സികള്‍ രംഗത്തെത്തിയതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതോടെയാണ് നഴ്‌സിംഗ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നോര്‍ക്ക കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നോര്‍ക്കയുടെ വെബ് സൈറ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പടെ 18 രാജ്യങ്ങളിലേക്ക് നഴ്‌സിംഗ് നിയമനം നടത്തുന്നത് നാല് സര്‍ക്കാര്‍ ഏജന്‍സികളാണ്.

Nursing

നോര്‍ക്ക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പ് ഇങ്ങനെയാണ്;

' തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക. നിയമനത്തിനായി പണമോ സര്‍ട്ടിഫിക്കറ്റുകളൊന്നും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കരുത്. ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരെ ആരേയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തില്‍ അനധികൃതമായി നിയമനം നേടാന്‍ ശ്രമിക്കുന്നവര്‍ വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും'.

നിയമനം നേടുന്നവര്‍ക്ക് പരമാവധി 20,000 രൂപയാണ് ഫീസ്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് നോര്‍ക്ക സിഇഒയുടെ പേരില്‍ ഡിമാന്റ് ഡ്രാഫറ്റ് ആയിമാത്രമേ അയയ്ക്കാവൂ. നിയമനം നല്‍കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താലോ നിയമനനടപടികളില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലോ സിഇഒ, നോര്‍ക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കണം.

വിദേശത്തെ തൊഴില്‍ദാതാക്കളുമായി സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കരാര്‍ ഉണ്ടാക്കിയതായാണ് വിവരം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ കമ്മീഷന്‍ ഈടാക്കിയാണ് ഇവര്‍ റിക്രൂട്ടമെന്റ് നടത്തുന്നത്‌. നിയമം അട്ടിമറിച്ച് കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം മുന്നോട്ട് വരണമെന്നാണ് നോര്‍ക്ക പറയുന്നത്.

Read More: സത്യസരണിയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...

ഐസിസ് മുസ്ലീംങ്ങളുടേതല്ല; സത്യം വിളിച്ച് പറയാന്‍ ഉസ്താദുമാര്‍ എന്ത് മണ്ണാങ്കട്ടയാണ് ചെയ്തത്...ഐസിസ് മുസ്ലീംങ്ങളുടേതല്ല; സത്യം വിളിച്ച് പറയാന്‍ ഉസ്താദുമാര്‍ എന്ത് മണ്ണാങ്കട്ടയാണ് ചെയ്തത്...

English summary
Please beware of frauds and spoofing message from NORKA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X