കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ തലയും വാട്‌സ്ആപ്പിലെ ഉടലും ചേര്‍ത്ത് അശ്ലീലചിത്ര നിര്‍മാണം!

Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്കിലും അത് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും സ്വന്തം ചിത്രങ്ങള്‍ പരസ്യമാക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കണം. ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ എടുത്ത് തല അശ്ലീല ചിത്രങ്ങളില്‍ ഒട്ടിച്ച് വാട്‌സ്ആപ്പിലും മറ്റ് വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. വാട്‌സ്ആപ്പിലെ അശ്ലീല ഫോട്ടോകളിലും ഫേസ്ബുക്കില്‍ നിന്നും എടുത്ത മലയാളി പെണ്‍കുട്ടികളുടെ തലകള്‍ എഡിറ്റ് ചെയ്ത് പ്രചരിക്കുന്നുണ്ട്.

കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് ഈ സൈബര്‍ ആക്രമണത്തിലെ ഏറ്റവും പുതിയ ഇര. വിദേശത്തെ ഡേറ്റിംഗ് വെബ്‌സൈറ്റിലാണ് യുവതിയുടെ ചിത്രവും പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോയിലെ തലയാണ് സൈറ്റിലും കാണുന്നത്. എന്നാല്‍ ശരീരഭാഗങ്ങള്‍ യുവതിയുടേതല്ല. സൈറ്റില്‍ ചിത്രം കണ്ട പരിചയക്കാര്‍ വഴിയാണ് യുവതിയും ബന്ധുക്കളും വിവരം അറിഞ്ഞത്.

gayathri-arun

ഉടന്‍ തന്നെ കോഴിക്കോട്ടെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടി വെബ്‌സൈറ്റ് അധികൃതര്‍ക്ക് ഇ മെയില്‍ അയച്ചു. ഇതോടെ ചിത്രങ്ങള്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഈ വെബ്‌സൈറ്റില്‍ വേറെയും മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങളുണ്ട് എന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം.

മലയാളി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ മലയാളികളുടെ തന്നെ കൈകളുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇത്തരം സൈറ്റുകളുടെ ഓപ്പറേഷന്‍ മറുനാടുകളില്‍ നിന്നുമായതിനാല്‍ പോലീസിനും ഇക്കാര്യത്തില്‍ അധികമൊന്നും ചെയ്യാനുണ്ടാകില്ല. മലയാളം സീരിയല്‍ നടി ഗായത്രി അരുണിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഗായത്രി സൈബര്‍ സെല്ലില്‍ പരാതിയും നല്‍കി.

English summary
Online groups spreading female edited photos in websites by downloading the photos from Facebook and Whatsapp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X