ആദ്യം ജീവന്‍ രക്ഷപ്പെടുത്തി, പിന്നാലെ ബെക്സിന് അടുത്ത സമ്മാനം പ്രഖ്യാപിച്ച് എംഎ യൂസഫലി
തിരുവനന്തപുരം: ബ്ലെഡ് മണി നല്‍കി നിന്നും വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയ ബെക്സ് കൃഷ്ണന് ജോലി നല്‍കുമെന്ന് എംഎ യൂസഫലി. അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബെക്സ് കൃഷ്ണനെ ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കി എംഎ യൂസഫലി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
ജയില്‍മോചിതനായ ബെക്സ് കൃഷ്ണന്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടയിലാണ് ബെക്സിന് ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി എംഎ യൂസഫലി രംഗത്ത് എത്തിയിരിക്കുന്നത്.

ബെക്സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോള്‍ അദ്ദേഹം ജയില്‍ മോചിതിനയാതല്ലേയുള്ളു. ആറുമാസമെങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും തന്നെ ബെക്സ് കൃഷ്ണന് ജോലി ശരിയാക്കക്കൊടുക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എംഎ യൂസഫലി പറയുന്നു.

ഹെലികോപ്റ്ററില്‍ നിന്നും വീണ ശേഷം ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തതെന്നാണ് പലരും കരുതുന്ന്. എന്നാല്‍ സത്യാവസ്ഥ അതല്ല. ബെക്സിന്‍റെ മോചനത്തിനായി വര്‍ഷങ്ങളായി ഞങ്ങല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ജനുവരിയില്‍ പണം കെട്ടിവെക്കുകയും ചെയ്തിരുന്നു.

മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാൻ സാധിക്കാത്ത എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. മനുഷ്യന്‍ മറ്റൊരു മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ബെക്സിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ഉണ്ടായെന്നും എംഎ യൂസഫലി പറയുന്നു.

മരിച്ചയാളുടെ കുടുംബം ആദ്യം ദിയ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പണം വാങ്ങിയാല്‍ നഷ്ടമായ മകനെ തിരിച്ച് കിട്ടുമോ എന്നായിരുന്നു അവര്‍ ചോദിച്ചത്. അതിനാല്‍ തന്നെ അവരുമായി ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്സിന്‍റെ കുടുംബ സാഹചര്യമൊക്കെ അവരോട് പറഞ്ഞാണ് ഒടുവില്‍ സമ്മതിപ്പിച്ചത്.

2012 സെപ്തംബര്‍ 7 നായിരുന്നു അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ വംശജനായ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് വധശിക്ഷ വിധിക്കപ്പെട്ടത്. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ലായിരുന്നു ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
സൂര്യകാന്തി പൂക്കൾക്കിടയിൽ സൗന്ദര്യം വിരിയിച്ച് മൗനി റോയി; ക്യൂട്ട് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications