കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേപ്പൂര്‍ ബോട്ടപകടം; ഇടിച്ചത് വിദേശ കപ്പല്‍ തന്നെ, കടന്നുകളഞ്ഞ കപ്പലിനെ കുറിച്ച് നിര്‍ണായക സൂചന

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂരില്‍ നാല് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍, ബോട്ടിലിടിച്ച കപ്പലിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ബോട്ടിലിടച്ചത് വിദേശ കപ്പലാണെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നടത്തിയ അന്വേഷണത്തില്‍ അപകടം നടക്കുമ്പോള്‍ മൂന്നു കപ്പലുകള്‍ ബോട്ടിന് സമീപത്ത് ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ രണ്ട് കപ്പലുകള്‍ വിലദേശ കപ്പലുകളാണ്.

ഈ കപ്പലുകളെ തടഞ്ഞിട്ടിരിക്കുന്നതായാണ് വിവരം. ചോദ്യം ചെയ്യലിനു ശേഷം തീരം വിട്ടാല്‍ പോയാല്‍ മതിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അനിര്‍ദേശം നല്‍കി. തകര്‍ന്ന ബോട്ടില്‍ മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തി. കപ്പല്‍ ഇടിച്ചാണ് ബോട്ട് തകര്‍ന്നിരിക്കുന്നതെന്നാണ് ഇതില്‍ നിന്നു വ്യക്തമാിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഇടിച്ചെന്ന് സംശയിക്കുന്ന കപ്പലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

boat

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ബേപ്പൂര്‍ തീരത്തു നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് മത്സ്യ ബന്ധന ബോട്ടില്‍ കപ്പിടിച്ച് ്അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നീതിമാന്‍ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹവും ലഭിച്ചിരുന്നു. മൂന്നു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.

English summary
beypore boat accident evidence of ship hit boat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X