ബേപ്പൂര്‍ ബോട്ടപകടം കപ്പലിടിച്ചു തന്നെ? സമീപത്തുണ്ടായിരുന്നത് മൂന്ന് കപ്പലുകള്‍, ഇടിച്ചത്?
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യ ബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട സമയത്ത് മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നതായി നാവിക സേന. ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോവുകയായിരുന്ന കപ്പലുകളാണ് സമീപത്ത് ഉണ്ടായിരുന്നത്. ബോട്ട് അപകടത്തില്‍പ്പെട്ടത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്ന് നാവിക സേന വ്യക്തമാക്കി.
ഫിഷറീസ് വകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് നാവികസേന ഇക്കാര്യം വ്യക്തമാക്കിയത്. ബേപ്പൂര്‍ തീരത്തു നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടിരുന്നു.

മൂന്ന് കപ്പലുകള്‍
പകടം നടക്കുമ്പോള്‍ മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നതായി കണ്ടെത്തി. നാവിക സേന ഫിഷറീസ് വകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചരക്കു കപ്പല്‍
ചരക്കു കപ്പലാണ് ബോട്ടിലിടിച്ചതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ശ്രീലങ്ക, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കപ്പലുകാണ് കടലില്‍ ഉണ്ടായിരുന്നത്.

അന്വേഷണം എങ്ങുമെത്തിയില്ല
അതേസമയം മൂന്ന് ദിവസം പിന്നിട്ടിട്ടും ഇടിച്ച കപ്പല്‍ കണ്ടെത്താനോ എങ്ങനെ ഇടിച്ചത് എന്ന് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. ഇതില്‍ പ്രതി്‌ഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍
അതേസമയ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം നടന്നതെന്നും അതിനാല്‍ അന്വേഷണ ചുമതല ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിനായിരിക്കുമെന്നും നാവിക സേന പറയുന്നു.

സംഭവം ബുധനാഴ്ച
ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് അപകടത്തെ കുറിച്ച് അറിയുന്നത്. ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ട്
തമിഴ്‌നാട്ടില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം നാവിക സേന തീരത്തെത്തിച്ചു.

തിരച്ചില്‍ തുടരുന്നു
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നേവിയുടെ കപ്പലാണ് തിരച്ചില്‍ നടത്തുന്നത്. മറ്റൊരു കപ്പല്‍ കൂടി തിരച്ചിലിനായി എത്തിയിട്ടുണ്ട്.












Click it and Unblock the Notifications