'ബേപ്പൂരിൽ റീൽസ് വികസന തട്ടിപ്പ്..ഒരു റീലിന് 10 ലക്ഷം ചെലവഴിച്ചിട്ടുണ്ട്'; വീണ്ടും പിവി അൻവർ
മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യം വെച്ച് വീണ്ടും പിവി അൻവർ. ബേപ്പൂർ മണ്ഡലത്തിൽ യാതൊരു വികസനവും സാധ്യമായിട്ടില്ലെന്ന് അൻവർ ആരോപിച്ചു. ബേപ്പൂരിൽ സർക്കാർ കോളേജ് ഇല്ല. ഭിന്നശേഷി വിദ്യാലയങ്ങൾക്ക് ശേഷിയില്ല. താലൂക്ക്, ഇ.എസ്.ഐ ആശുപത്രികളിൽ രോഗികൾക്ക് വേണ്ടത് ഒന്നുമില്ല,തൊഴിൽ നൽകിയ ഒരു പദ്ധതിയും ഇല്ല, മറിച്ച് റീൽസ് വികസന തട്ടിപ്പ് മാത്രമാണ് ഉള്ളതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അൻവറിൻ്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'അറബിക്കടലാണ് സത്യം.... പി.ആർ വർക്കിലൂടെ കൊട്ടി ഘോഷിക്കപ്പെടുന്ന വികസന പ്രവർത്തനങ്ങളുടെ അടയാളങ്ങളൊന്നും നിങ്ങൾക്ക് ബേപ്പൂരിൽ കാണാൻ സാധിക്കില്ല. ബേപ്പൂരിൽ സർക്കാർ കോളേജ് ഇല്ല. ഭിന്നശേഷി വിദ്യാലയങ്ങൾക്ക് ശേഷിയില്ല. താലൂക്ക്, ഇ.എസ്.ഐ ആശുപത്രികളിൽ രോഗികൾക്ക് വേണ്ടത് ഒന്നുമില്ല. പല ഡിപ്പാർട്ട്മെന്റുകളും ഇല്ല. ഉള്ളതിൽ ഡോക്ടർമാരില്ല. ആംബുലൻസ് ഇല്ല. എക്സ്-റേ സൗകര്യം ഇല്ല. മരുന്നുകളില്ല.

ഒരാൾക്ക് തൊഴിൽ നൽകിയ ഒരു പദ്ധതിയും ബേപ്പൂരിൽ ഇല്ല. ബേപ്പൂരിൽ വ്യവസായ സ്ഥാപനങ്ങളില്ല; ഉണ്ടായിരുന്നത് അടച്ചുപൂട്ടിയിട്ടുണ്ട്. സ്റ്റീൽ കോംപ്ലക്സ് പൂട്ടിയിട്ട് വർഷങ്ങളായി. ബാംബൂ കോർപറേഷൻ, ബേപ്പൂരിലെ ഓട്ടുകമ്പനികൾ, ബേപ്പൂർ പോർട്ട്, മത്സ്യബന്ധനം - എല്ലാം ക്ഷയിച്ച നിലയിൽ. ബേപ്പൂരിൽ മുട്ടറ്റം ചെളിയുള്ള ഫിഷ്‌ലാൻഡ് കാണാം. അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ കാണാം. തുരുമ്പെടുത്ത് വീഴാറായ പാലങ്ങൾക്ക് നിറം കൊടുത്ത് ലൈറ്റ് ഇട്ടത് കാണാം.
സത്യമാണ്, ബേപ്പൂർ ഫെസ്റ്റ് നടന്നിട്ടുണ്ട്. റീൽസ് എടുത്തിട്ടുണ്ട്. ഒരു റീലിന് 10 ലക്ഷം ചെലവഴിച്ചിട്ടുണ്ട്. സുനിത വില്ല്യംസ് വന്നിട്ടുണ്ട്. ഫോട്ടോ എടുത്തിട്ടുണ്ട് ബേപ്പൂരിന്, ബേപ്പൂരുകാർക്ക് എന്തു നേട്ടം എന്ന് ചോദിക്കരുത്
ഇത് വികസനമല്ല, തട്ടിപ്പാണ് - "റീൽസ് വികസന തട്ടിപ്പ്". ബേപ്പൂരിലെ വികസനം കാണണോ? സോഷ്യൽ മീഡിയയിൽ നോക്കൂ. വർണാഭമായ തറക്കല്ലിടലുകൾ കാണാം, ആർഭാടപൂർവ്വം നടത്തിയ പ്രഖ്യാപനങ്ങൾ കാണാം. സോഷ്യൽ മീഡിയയിലേക്കു വരൂ, എല്ലാം ഇവിടെയുണ്ട്. നൂറു പേർ ജോലി ചെയ്യുന്നുണ്ട്, തെറി വിളിക്കുന്നുണ്ട്. ഇന്ന് അവർ പണി മുടക്കുമോ?',അൻവർ കുറിച്ചു.
ബേപ്പൂരിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പിവി അൻവർ. മണ്ഡലത്തിൽ അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് നേരത്തേ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാൽ വിഡി സതീശൻ ഇത് തള്ളി രംഗത്തെത്തി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications