Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേപ്പൂര്‍ തുറമുഖത്തിന് ഇനി പുതിയ മുഖം.. പിപിപി മാതൃകയില്‍ വികസിപ്പിക്കും, ഇനി പോര്‍ട്ടി സിറ്റി!

കോഴിക്കോട് : മലബാറിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കുന്നു. പൊതു - സ്വകാര്യ പങ്കാളിത്ത (പി പി പി) മാതൃകയില്‍ ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയാണ് റിയാസ്.

ബേപ്പൂരിനെ ഒരു സമ്പൂര്‍ണ പോര്‍ട്ട് സിറ്റിയായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്താകെ വലിയ ഗുണമുണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി. ബേപ്പൂര്‍ പോര്‍ട്ട് സിറ്റിയായി വികസിക്കുന്നതോടെ വലിയ തോതിലുള്ള സാമ്പത്തിക-സാമൂഹിക അഭിവൃദ്ധി കൈവരിക്കാന്‍ പ്രദേശത്തിന് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Beypore Port

പുതിയ പദ്ധതി നിരവധി പുതിയ തൊഴിലവസരങ്ങള്‍ തുറക്കാന്‍ കാരണമാകും. നിലവില്‍ തുറമുഖ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ധനവിനും വഴി തുറക്കും. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അവരുടെ നിര്‍ദേശങ്ങള്‍ കൂടി കേട്ട ശേഷമായയിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.

തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവനുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമായതായി മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഒരു പുരാതന തുറമുഖ പട്ടണമാണ് ബേപ്പൂര്‍. ഇന്ത്യയുടെ തെക്ക് - പടിഞ്ഞാറന്‍ തീരത്ത്, കൊച്ചി, മംഗലാപുരം എന്നീ രണ്ട് പ്രധാന തുറമുഖങ്ങള്‍ക്കിടയിലാണ് ബേപ്പൂര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ബേപ്പൂരിലെ ഉരു നിര്‍മാണം ലോകപ്രശസ്തമാണ്.

വാര്‍ഷിക ചരക്കും യാത്രക്കാരും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍ ലക്ഷദ്വീപ് ദ്വീപുകളിലേക്കും തിരിച്ചുമുള്ള ശരാശരി 1.25 ലക്ഷം ടണ്‍ ചരക്കും പ്രതിവര്‍ഷം 10000 യാത്രക്കാരും ബേപ്പൂര്‍ തുറമുഖം കൈകാര്യം ചെയ്യുന്നു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബേപ്പൂര്‍ തുറമുഖം പിപിപി മാതൃകയില്‍ വികസിപ്പിക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭാവിയില്‍ ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും മന്ത്രിസഭയുടെ ഈ തീരുമാനം സഹായിക്കും.

പോര്‍ട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് അവരുടെയെല്ലാം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. പോര്‍ട്ട് വികസനമെന്ന ദീര്‍ഘകാലത്തെ നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവനും മന്ത്രിസഭാ അംഗങ്ങള്‍ക്കും നാടിന് വേണ്ടി നന്ദി അറിയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+