കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബിജെപി കേരള സര്‍ക്കാരിനൊപ്പം, കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തൃശൂര്‍: രോഗികളെ ചികിത്സിക്കുന്നതിനായി അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകയും തമ്മിലുള്ള പ്രശ്‌നം സുപ്രീം കോടതിയില്‍ വരെ എത്തിയിരുന്നു. കേരളവും കര്‍ണാടവും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും അതിര്‍ത്തി തുറക്കാത്ത നിലപാടാണ് കര്‍ണാടകം ഇപ്പോഴും സ്വീകരിക്കുന്നതും.

kerala bjp

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള ബിജെപി ഘടകം. സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടും അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത്. കോടതി അലക്ഷ്യമാണ്. കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസിലാക്കാം. കൊറോണ രോഗബാധിതരല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടാമെന്ന് സമ്മതിച്ചിട്ട്. പിന്ന് ഉരുണ്ട് കളിക്കരുതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരള ബിജെപി കേരളത്തിലെ ജനങ്ങളുടെ കൂടെയാണ് കേരള സര്‍ക്കാരിന്റെ കൂടെയാണ് എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കര്‍ണാടകയിലേക്ക് ചികിത്സ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പരിശോധനയ്ക്ക് ശേഷം അതിര്‍ത്തി കടത്തിവിടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതിനായി കര്‍ണാടക മെഡിക്കല്‍ സംഘം തലപ്പാടി അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കുന്ന സമീപനമല്ല കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

അതേസമയം, യാത്രാതടസം നീക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍കോട് സ്വദേശി കുഞ്ഞുമോന്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം കെഎസ് അര്‍ഷാദ് എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പട്ടികയിലുണ്ട്. അതിര്‍ത്തി നിയന്ത്രിത തോതില്‍ തുറക്കുന്നതിന് മാര്‍ഗരേഖ തയ്യാറക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ 3ന് നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിമാരും 2 സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ചര്‍ച്ച നടത്തി മാര്‍ഗ നിര്‍ദ്ദേശം നടത്താനായിരുന്നു നിര്‍ദ്ദേശംകര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് ചികിത്സ കിട്ടാതെ നഷ്ടപ്പെട്ടത്.

English summary
B Gopalakrishnan Said It Was Disgraceful That The Karnataka Border Was Not Opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X