കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മുസ്സൽമാൻ ഇല്ലാത്ത ഇന്ത്യയെ ചിന്തിക്കാനാകുമോ? വൈറലായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്!

Google Oneindia Malayalam News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധിച്ച ജാമിയ സർവ്വകലാശാല വിദ്യാർ‌ത്ഥികളെ ദില്ലി പോലീസ് ക്രൂരമായി തല്ല ചതച്ചതിന് പിന്നാലെയാണ് ബില്ലിനെതചിരെ രൂക്ഷ വിമർശനം രാജ്യത്തന്റെ പല ഭാഗത്തു നിന്നും ഉയർന്നത്. പല പ്രമുഖരും ബല്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തയിരുന്നു. മലയാളി നടി നടന്മാരും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമത്തിന് നേരയും രംഗത്തെത്തി.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധവുമാി രംഗത്ത് എത്തുകയായിരുന്നു.

സംവിധായകൻ ഭദ്രനും രംഗത്ത്

സംവിധായകൻ ഭദ്രനും രംഗത്ത്


കേന്ദ്ര സർക്കാർ നയത്തിനെതിരെ സംവിധായകൻ ഭദ്രനും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് റാഫിയുടെയും യേശുദാസിന്റെയും മഹാത്മ ഗാന്ധിയുടെയും ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാതികളെ ഭിന്നിപ്പിച്ചു മഹാപ്രളയം ഉണ്ടാക്കാൻ ശ്രെമിക്കുന്ന അഖണ്ഡതയെ ചെറുക്കുക തന്നെ ചെയ്യണമെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്.

Recommended Video

cmsvideo
Actress Anaswara Rajan opposes Citizenship amendment act | Oneindia Malayalam
മുഹമ്മദ് റാഫി, യേശുദാസ്, മഹാത്മ ഗാന്ധി...

മുഹമ്മദ് റാഫി, യേശുദാസ്, മഹാത്മ ഗാന്ധി...

എന്റെ രാജ്യത്തിന്, ഒരു മുസ്സൽമാന്റെ കുടുംബം സംഭാവന ചെയ്ത ദേവഗായകനാണ് "മുഹമ്മദ്‌ റാഫി", എന്റെ രാജ്യത്തിന്‌ ഒരു ക്രൈസ്തവ കുടുംബം സഭാവന ചെയ്തതാണ് മറ്റൊരു ദേവ ഗായകൻ "യേശുദാസ് "... എന്റെ രാജ്യത്തെ കെട്ടിപ്പടുത്ത ഒരു ഹൈന്ദവനായിരുന്നു "മഹാത്മാ ഗാന്ധി" യെ്ന് തുടങ്ങുന്നതായിരുന്നു സംവിധായകൻ ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്നേഹമാണ് അഖില സാരമൂഴിയിൽ

ഇവർ പെറ്റുവളർന്ന ജാതികളെ ഭിന്നിപ്പിച്ചു മഹാപ്രളയം ഉണ്ടാക്കാൻ ശ്രെമിക്കുന്ന അഖണ്ഡതയെ ചെറുക്കുക തന്നെ ചെയ്യണം. ഒരു മുസ്സൽമാൻ ഇല്ലാത്ത ഇന്ത്യയെ, രാജ്യബോധം ഉള്ള ഏതു പൗരന് ചിന്തിക്കാൻ കഴിയും...?
എന്ന് മാത്രമല്ല, നാനാ ജാതികൾ നിറഞ്ഞ ഇന്ത്യയുടെ വൈവിധ്യങ്ങളെ ആസ്വദിക്കാനുള്ള മനസ്സില്ലാത്തവർ, രാമായണവും, മഹാഭാരതവും, ഭാഗവതവും, എന്താണ് പഠിപ്പിക്കുന്നത് എന്ന് തിരിച്ചയറിയണം. "സ്‌നേഹമാണ് അഖില സാരമൂഴിയിൽ"! എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഞങ്ങൾക്ക് അവർ സഹോദരങ്ങൾ

അതേസമയം നടനും സംവിധായകനും ഗായകനുമായ വിനീതി ശ്രീനിവാസനും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നു. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ എന്‍ആര്‍സി അടക്കമുള്ള നിങ്ങളുടെ ബില്ലുകളുമെടുത്തോളൂ. എന്നാണ് വിനിതി ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചത്.

English summary
Bhadran Mettel's facebook post against Citizenship Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X