ഭഗത് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിലേക്ക്, നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്കും?
കൊച്ചി: ടിവി ന്യൂ ചാനലിന്റെ സിഇഒ ആയിരുന്ന ഭഗത് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ സാരഥ്യം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

മാസങ്ങളായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനലിലും ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്. പലരും ഇപ്പോള്‍ തന്നെ രാജിവച്ചു. മറ്റ് ചിലര്‍ ജോലിക്കെത്തുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഭഗത് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിലേക്ക് വരുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഭഗത് ചന്ദ്രശേഖര്‍ സിഇഒ ആയിരുന്ന ടിവി ന്യൂ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ചാനലില്‍ തത്സമയ വാര്‍ത്ത സംപ്രേഷണം അവസാനിച്ചിട്ട് ദിവസങ്ങളായി. ചാനല്‍ ഉടമകള്‍ ഭഗതിനെ പുറത്താക്കിയതായും ഇതിനിടെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എംവി രാഘവന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വം ആര് ഏറ്റെടുക്കും എന്ന ചര്‍ച്ച സജീവമാണ്. ഇതിനിടെ സിപിഎമ്മിന്റെ പല സമ്മേളനങ്ങളിലും നികേഷ് കുമാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് സിപിഎമ്മിന്റെ പിന്തുണയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എംവി രാഘവന്റെ തിരിച്ചുവരവ് ഒരു പരിധി വരെ അവസാന കാലത്ത് സിപിഎം ആഗ്രഹിച്ചിരുന്നു. നികേഷിനെ സിഎംപി നേതാവായി സ്വീകരിക്കുമോ അതോ സിഎംപി സിപിഎമ്മില്‍ ലയിക്കുമോ എന്നൊന്നും തീരുമാനമായിട്ടില്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ നികേഷിനെ രംഗത്തിറക്കാന്‍ സിപിഎമ്മിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ നികേഷ് അന്നതിന് തയ്യാറായിരുന്നില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications