ടിവി ന്യൂ: ഭഗത് ചന്ദ്രശേഖര്‍ രാജിവച്ചതായി അഭ്യൂഹം
കൊച്ചി: മലയാളത്തില്‍ ഏറ്റവും ഒടുവില്‍ സംപ്രേഷണം തുടങ്ങിയ ടിവി ന്യൂ ചാനല്‍ പ്രതിസന്ധിയില്‍. മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാനല്‍ സിഇഒയും എഡിറ്ററുംആയ ഭഗത് ചന്ദ്രശേഖര്‍ രാജിവച്ചതായാണ് വിവരം.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജി വാര്‍ത്ത ശരിയല്ലെന്നാണ് ചാനല്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ടിവി ന്യൂ ചാനല്‍ തുടങ്ങിയത്. ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖര്‍ ഒരു ഇടവേളക്ക് ശേഷമായിരുന്നു ടിവി ന്യൂവിലൂടെ വീണ്ടും രംഗപ്രേവശേനം ചെയ്തത്. മാതൃഭൂമി പത്രത്തില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച വി രാജഗോപാല്‍ ആയിരുന്നു ചാനലിന്റെ എഡിറ്റര്‍. ഇദ്ദേഹവും രാജിവച്ചതായാണ് വിവരം.

ചാനലിന്റെ തുടക്കം മുതലേ കല്ലുകടിയുണ്ടായിരുന്നു. ടിവി നൗ എന്ന് പേരിട്ട് തുടങ്ങിയ ചാനല്‍ സംപ്രേഷണം തുടങ്ങും മുന്‍പ് ടിവി ന്യൂ എന്ന് പേര് മാറ്റി. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു പിടി നാസര്‍ രാജിവച്ചൊഴിഞ്ഞു. ഇതിന് പിന്നില്‍ ഭഗത്തിന്റെ സമ്മര്‍ദ്ദമാണെന്ന ആക്ഷേപമുണ്ടായിരുന്നു.
അടുത്തിടെ ചാനലിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഭഗത്തിനോടുള്ള കടുത്ത വിയോജിപ്പ് കാരണം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചാനലിലേക്ക് പണമൊഴുക്കുന്നത് നിര്‍ത്തിയതായിരുന്നു കാരണം. ചാനലിന്റെ പ്രധാന സംരംഭകനായ ഗള്‍ഫ് വ്യവസായി എംഎ യൂസഫലിയും ഭഗത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.

ഒന്നുകില്‍ ചാനല്‍ സ്വയം ഏറ്റെടുക്കുക, അല്ലെങ്കില്‍ രാജിവച്ചൊഴിയുക എന്നതായിരുന്നത്രെ മാനേജ്മെന്റ് ഭഗത്തിന് മുന്നില്‍ വച്ച വഴികള്‍. ചാനലില്‍ ഓഹരി പങ്കാളിത്തമുള്ള ഭഗത് ചാനല്‍ ഡയറക്ടറും വൈസ് പ്രസിഡന്റും ആണ്.
ഭഗത്തിനെ ഒഴിവാക്കുന്നതോടെ ടിവി ന്യൂവിനെ ഒരു ബിസിനസ് ചാനലാക്കി മാറ്റാനും മാനേജ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ചാനലില്‍ ഇപ്പോഴുള്ള മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ കാര്യവും പ്രതിസന്ധിയിലാവും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications