കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ന്യൂ: ഭഗത് ചന്ദ്രശേഖര്‍ രാജിവച്ചതായി അഭ്യൂഹം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയാളത്തില്‍ ഏറ്റവും ഒടുവില്‍ സംപ്രേഷണം തുടങ്ങിയ ടിവി ന്യൂ ചാനല്‍ പ്രതിസന്ധിയില്‍. മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാനല്‍ സിഇഒയും എഡിറ്ററുംആയ ഭഗത് ചന്ദ്രശേഖര്‍ രാജിവച്ചതായാണ് വിവരം.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജി വാര്‍ത്ത ശരിയല്ലെന്നാണ് ചാനല്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ടിവി ന്യൂ ചാനല്‍ തുടങ്ങിയത്. ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖര്‍ ഒരു ഇടവേളക്ക് ശേഷമായിരുന്നു ടിവി ന്യൂവിലൂടെ വീണ്ടും രംഗപ്രേവശേനം ചെയ്തത്. മാതൃഭൂമി പത്രത്തില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച വി രാജഗോപാല്‍ ആയിരുന്നു ചാനലിന്റെ എഡിറ്റര്‍. ഇദ്ദേഹവും രാജിവച്ചതായാണ് വിവരം.

ചാനലിന്റെ തുടക്കം മുതലേ കല്ലുകടിയുണ്ടായിരുന്നു. ടിവി നൗ എന്ന് പേരിട്ട് തുടങ്ങിയ ചാനല്‍ സംപ്രേഷണം തുടങ്ങും മുന്പ് ടിവി ന്യൂ എന്ന് പേര് മാറ്റി. ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു പിടി നാസര്‍ രാജിവച്ചൊഴിഞ്ഞു. ഇതിന് പിന്നില്‍ ഭഗത്തിന്റെ സമ്മര്‍ദ്ദമാണെന്ന ആക്ഷേപമുണ്ടായിരുന്നു.

അടുത്തിടെ ചാനലിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഭഗത്തിനോടുള്ള കടുത്ത വിയോജിപ്പ് കാരണം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചാനലിലേക്ക് പണമൊഴുക്കുന്നത് നിര്‍ത്തിയതായിരുന്നു കാരണം. ചാനലിന്റെ പ്രധാന സംരംഭകനായ ഗള്‍ഫ് വ്യവസായി എംഎ യൂസഫലിയും ഭഗത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.

TV New

ഒന്നുകില്‍ ചാനല്‍ സ്വയം ഏറ്റെടുക്കുക, അല്ലെങ്കില്‍ രാജിവച്ചൊഴിയുക എന്നതായിരുന്നത്രെ മാനേജ്‌മെന്റ് ഭഗത്തിന് മുന്നില്‍ വച്ച വഴികള്‍. ചാനലില്‍ ഓഹരി പങ്കാളിത്തമുള്ള ഭഗത് ചാനല്‍ ഡയറക്ടറും വൈസ് പ്രസിഡന്റും ആണ്.

ഭഗത്തിനെ ഒഴിവാക്കുന്നതോടെ ടിവി ന്യൂവിനെ ഒരു ബിസിനസ് ചാനലാക്കി മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ചാനലില്‍ ഇപ്പോഴുള്ള മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ കാര്യവും പ്രതിസന്ധിയിലാവും.

English summary
Bhagath Chandrasekhar resigned from TV New Channel: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X