Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ ഭാഗവത് കുടുങ്ങും!! ചട്ടം ലംഘിച്ചെന്ന് മുഖ്യമന്ത്രിയും, അടുത്ത നടപടി....

സഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കുടുങ്ങും. പാലക്കാട്ടുള്ള കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ ഭാഗവത് പതാക ഉയര്‍ത്തിയത് ചട്ടലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

1

നേരത്തേ ജില്ലാ കലക്ടര്‍ ഭാഗവതിനെതിരേ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കേസെടുക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഭാഗവത് ചട്ടലംഘനം നടത്തിയെന്ന് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെ കേസെടുക്കാനുളള സാധ്യത കൂടുതലാണ്.

2

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ലെന്നതാണ് ചട്ടം. ഇതേ തുടര്‍ന്ന് ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതു ഗൗനിക്കാതെയാണ് ഭാഗവത് ദേശീയ പതാകയുയര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+