Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ടത് രാമലീലയുടെ ലൊക്കേഷനില്‍ വെച്ചല്ല! സിനിമ കാണും.. കോടതി പറയട്ടെ

കൊച്ചി: രാമലീല കാണണമോ വേണ്ടയോ എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. രാമലീല കാണണോ വേണ്ടയോ എന്നത് ഒരു നിലപാട് പ്രഖ്യാപനം കൂടി ആവുകയാണ്. രാജ്യത്തെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ കേസില്‍ കുറ്റാരോപിതനായ വ്യക്തിയുടെ സിനിമ വിജയിപ്പിക്കുന്നതില്‍ നടിയോടുള്ള അനീതിയുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്.

കാരണം രാമലീലയുടെ വിജയം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അല്ല, മറിച്ച് ദിലീപിന്റെ വിജയമായി തന്നെയാണ് ആഘോഷിക്കപ്പെടുക. ദിലീപ് അനുകൂലികള്‍ക്ക് നടിയെ അപമാനിക്കുന്നത് അടക്കമുള്ള കലാപരിപാടികള്‍ക്ക് ആ വിജയം ഊര്‍ജം പകരുകയാണ് ചെയ്യുക. ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും പ്രമുഖര്‍ രാമലീലയ്ക്ക് നല്‍കുന്ന പിന്തുണ അമ്പരപ്പിക്കുന്നതാണ്.

രാമലീലയ്ക്ക് പിന്തുണ

രാമലീലയ്ക്ക് പിന്തുണ

മഞ്ജു വാര്യര്‍ അടക്കം രാമലീലയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയതിന് പിന്നാലെ ഭാഗ്യലക്ഷ്മിയും ദിലീപ് ചിത്രത്തെ അനുകൂലിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നു.താന്‍ രാമലീല കാണുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

നടി രാമലീല കാണുമോ

നടി രാമലീല കാണുമോ

ഈ സിനിമയുടെ വിജയവും പരാജയവും ഒരു നടനിലേക്ക് മാത്രം ഒതുങ്ങരുതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ സിനിമ കാണുമോ എന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മിയുടെ മറുപടി ഇങ്ങനെ ആയിരുന്നു

സിനിമയുമായി ബന്ധപ്പെടേണ്ടതില്ല

സിനിമയുമായി ബന്ധപ്പെടേണ്ടതില്ല

ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചല്ല ആ പെണ്‍കുട്ടിക്ക് ഇത്തരം ദുരനുഭവം ഉണ്ടായത്. അതുകൊണ്ട് ആ പെണ്‍കുട്ടിയെ ഈ സിനിമയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി.

രാമലീല ദിലീപിന്റേത് മാത്രമല്ല

രാമലീല ദിലീപിന്റേത് മാത്രമല്ല

രാമലീല ദിലീപിന്റെ മാത്രം സിനിമയല്ല. മറ്റുപലരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ദിലീപിനെ മുന്‍നിര്‍ത്തി മാത്രം ഈ ചിത്രത്തെ കാണരുതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സിനിമയിലെ അധ്വാനം

സിനിമയിലെ അധ്വാനം

സിനിമ കാണണമോ വേണ്ടയോ എന്ന കാര്യം താന്‍ സത്യസന്ധമായി ആലോചിച്ചിരുന്നു. തന്റെ കഴിഞ്ഞ 40 വര്‍ഷത്തെ സിനിമയിലെ അധ്വാനത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രാമലീല കാണണം എന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

അന്ന് ആ സംഭവം നടന്നിട്ടില്ല

അന്ന് ആ സംഭവം നടന്നിട്ടില്ല

രാമലീലയുടെ കഥ പറയുമ്പോഴോ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴോ ആ സംഭവം നടന്നിട്ടില്ലായിരുന്നു. സിനിമയുടെ റിലീസ് തീരുമാനിച്ച ശേഷമാണ് നടിയുടെ കേസില്‍ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നത്.

നിലപാടില്‍ മാറ്റമില്ല

നിലപാടില്‍ മാറ്റമില്ല

രാമലീലയുടെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളക്പാടത്തിന് കോടികള്‍ ലാഭം ലഭിക്കുന്നതിന് വേണ്ടിയല്ല താന്‍ ഈ സിനിമ കാണണം എന്ന് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപിനോടുള്ള നിലപാടില്‍ മാറ്റമില്ല.

ദിലീപിനെ ന്യായീകരിക്കില്ല

ദിലീപിനെ ന്യായീകരിക്കില്ല

രാമലീല കാണുന്നു എന്നത് കൊണ്ട് നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനോടുള്ള നിലപാടില്‍ തനിക്ക് മാറ്റമൊന്നും ഇല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.കോടതി നിരപരാധിയാണ് എന്ന് പറയുന്നത് വരെ ദിലീപിനെ ന്യായീകരിക്കില്ല.

പിന്തുണച്ച് മഞ്ജു വാര്യര്‍

പിന്തുണച്ച് മഞ്ജു വാര്യര്‍

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. 'രാമലീല' ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ.

സിനിമ ഒരാളല്ല,ഒരുപാടുപേരാണ്

സിനിമ ഒരാളല്ല,ഒരുപാടുപേരാണ്

വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

അനേകം കുടുംബങ്ങളുടെ ആശ്രയം

അനേകം കുടുംബങ്ങളുടെ ആശ്രയം

സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.

തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളും

തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളും

ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

'രാമലീല', ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടു നടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരു വരാത്തവരുടേയുമാണ്.

നാളെ,കാലം നമുക്ക് മാപ്പുതരില്ല

നാളെ,കാലം നമുക്ക് മാപ്പുതരില്ല

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ.കാഴ്ചയുടെ നീതി പുലരട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+