കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവനൊപ്പമെന്ന് ഭാഗ്യലക്ഷ്മി; ഈ അനീതി സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ല

  • By Gowthamy
Google Oneindia Malayalam News

കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ടാക്‌സി ഡ്രൈവറെ പിന്തുണച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സ്വയരക്ഷക്കായിട്ടാണ് യുവതികള്‍ ഡ്രൈവറെ ആക്രമിച്ചതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അനീതി ചെയ്തവരെ സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഈ വിഷയത്തില്‍ താന്‍ അവനോടൊപ്പമെന്ന് ഭാഗ്യലക്ഷ്മി.

എന്തിന് ഇത്രയ്ക്ക് പ്രകോപനം

എന്തിന് ഇത്രയ്ക്ക് പ്രകോപനം

ആ മനുഷ്യന്‍ എന്ത് ചെയ്തിട്ടാണ് നാല് സ്ത്രീകളും ഇത്രയ്ക്ക് പ്രകോപിതരായതെന്ന് അറിയില്ലെന്ന്് ഭാഗ്യലക്ഷ്മി പറയുന്നു.

ഇതല്ല പ്രതിരോധം

ഇതല്ല പ്രതിരോധം

എന്തൊക്കെ തന്നെയായാലും ഇതല്ല പ്രതിരോധമെന്ന് അവര്‍ കുറിക്കുന്നു. സ്ത്രീ സമത്വവും തന്റേടവും ഇതല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 സ്വയരക്ഷയ്ക്ക് വേണ്ടിയല്ല

സ്വയരക്ഷയ്ക്ക് വേണ്ടിയല്ല

സ്വയരക്ഷയ്ക്ക് വേണ്ടിയാണ് നാല് സ്ത്രീകളും ചേര്‍ന്ന് ഡ്രൈവറെ ആക്രമിച്ചതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ല

സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ല

ഈ അനീതി ചെയ്തവരെ സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ലെന്ന് അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ താന്‍ അവനോടൊപ്പമാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

 കഴിഞ്ഞയാഴ്ച

കഴിഞ്ഞയാഴ്ച

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. വൈറ്റില ജങ്ഷനില്‍ വച്ചാണ് കുമ്പളം സ്വദേശിയായ യൂബര്‍ ടാക്‌സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിനെ ആക്രമിച്ചത്. കരിങ്കല്ലുകൊണ്ടും മറ്റും മര്‍ദനമേറ്റ് ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെ

Vഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലാണ് യുവതികള്‍ ഡ്രൈവറെ മര്‍ദിച്ചത്.

സ്ത്രീകള്‍ക്കെതിരെ കേസ്

സ്ത്രീകള്‍ക്കെതിരെ കേസ്

ഡ്രൈവറെ ആക്രമിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ച ശേഷം പോലീസിന് കൈമാറി. എന്നാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇത് വിവാദമായതോടെ ഡിജിപി അന്വേണത്തിന് ഉത്തരവിട്ടിരുന്നു.

സ്ത്രീകളുടെ പരാതി

സ്ത്രീകളുടെ പരാതി

അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെ സ്ത്രീകളും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിതരെ കേസെടുത്തു.

സ്ത്രീകളുടെ ആരോപണം

സ്ത്രീകളുടെ ആരോപണം

ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യുവതികളുടെ ആരോപണം. ഡ്രൈവര്‍ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തിയവരാണ് തങ്ങളെ തടഞ്ഞ്് വച്ചതെന്നും സ്ത്രീകള്‍ പറയുന്നു.

English summary
bhagya lakshmi support uber taxi driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X