Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല, എന്റെ പ്രണയം ഇങ്ങനല്ലെന്ന് ഭാഗ്യലക്ഷ്മി

അയ്യോ..ആ ശബ്ദം എന്റെയല്ല, തന്റെ ശബ്ദവും പ്രണയവും ഇങ്ങനെയല്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വാട്‌സ്ആപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്ന ശബ്ദ രേഖ വ്യാജമാണെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന ക്ലിപ്പാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നത്.

ഒരു സ്ത്രീയുടെ പ്രണയത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഒരു സുഹൃത്തിനോട് പറയുന്ന ശബ്ദമാണ് പുറത്തിറങ്ങിയത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചാണ് ഈ ശബ്ദ രേഖ പുറത്തുവിട്ടത്. പിന്നീട് എല്ലാവരും ഇതു ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, സത്യാവസ്ഥ എന്താണെന്ന് ഭാഗ്യലക്ഷ്മി തന്നെ പറയും.

ആ ശബ്ദം ഏന്റേതല്ല

ആ ശബ്ദം ഏന്റേതല്ല

ദിവസങ്ങളായി പ്രചരിക്കുന്ന വാട്‌സ്ആപ്പ് ഓഡിയോ ക്ലിപ്പ് തന്റെയല്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഒരു സ്ത്രീ നഷ്ടപ്രണയത്തെക്കുറിച്ച് പറയുന്ന ശബ്ദമാണ് പുറത്തുവിട്ടത്. എന്തായാലും ഭാഗ്യലക്ഷ്മിയുടെ പ്രണയം ഇതല്ലെന്നു തന്നെ പറയാം.

പിന്നെ ആരുടെ ശബ്ദമാണിത്

പിന്നെ ആരുടെ ശബ്ദമാണിത്

ഫോണിലൂടെ സഹൃത്തിനോട് ഒരു സ്ത്രീ പറയുന്ന ഓഡിയോയാണ് ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ച് പുറത്തുവിട്ടത്. ഇവര്‍ രണ്ടു പേരും ആരാണെന്ന് പോലും തനിക്കറിയില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇതിനു പിന്നിലെന്നും അവര്‍ പറയുന്നു.

തലവേദനയായി

തലവേദനയായി

ഓഡിയോ പ്രചരിപ്പിച്ചതോടെ തനിക്ക് മെയിലുകളും മെസേജുകളും ഒഴുകിയെത്തി. തലവേദനയായപ്പോഴാണ് ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി ഇതിനുള്ള വിശദീകരണം നല്‍കിയത്.

പരാതി കൊടുക്കുമോ?

പരാതി കൊടുക്കുമോ?

പലരും സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ആ ശബ്ദം തന്റേതല്ലെന്ന് തനിക്കും തന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ താനത് കാര്യമാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്റെ പ്രണയം ഇങ്ങനെയല്ല

എന്റെ പ്രണയം ഇങ്ങനെയല്ലെന്ന് പറഞ്ഞാണ് ഭഗ്യലക്ഷ്മി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+