കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന സൈബര്‍ അതിക്രമങ്ങളെ തടയാന്‍ പര്യാപ്തമായ നിയമങ്ങളില്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഏതെങ്കിലും തരത്തിലുള്ള വിനിമയ മാധ്യമത്തിലൂടെ ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്തയോ പ്രചാരണങ്ങളോ വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10000 പിഴയോ രണ്ടും കൂടിയോ ചുമത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോൾ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.റിപ്പോർട്ടർ ചാനലിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ദുരുപയോഗം ചെയ്യപ്പെട്ടേക്കും

ദുരുപയോഗം ചെയ്യപ്പെട്ടേക്കും

സൈബർ ഇടങ്ങളിൽ നടക്കുന്ന വ്യക്തി ഹത്യകൾക്കെതിരെ പര്യാപ്തമായ നിയമം എന്ന നിലയിലായിണ് പോലീസ് ആക്റ്റ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്. എന്നാൽ യാതൊരു ഗൃഹപാഠവും നടത്താതെ തയ്യാറാക്കിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നുമാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ട് പകരം നിർദ്ദേശമില്ല

എന്തുകൊണ്ട് പകരം നിർദ്ദേശമില്ല

കുറ്റകരമല്ലെന്ന തലത്തിൽ നടത്തുന്ന ചെറിയ വിമർശനങ്ങളെ പോലും കുറ്റകരമാക്കാൻ പര്യാപ്തമാണ് നിയമം എന്നും വിദഗ്ദർ വ്യക്തമാക്കുന്നു.അതേസമയം നിയമത്തെ വിമർശിക്കുന്ന രാഷ്ട്രീയക്കാരും അഭിഭാഷകരും എന്തുകൊണ്ടാണ് പകരം നിർദ്ദേശങ്ങൾ നൽകാത്തതെന്ന് ചോദിക്കുകയാണ് ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി.

ദുഃഖമുണ്ടെന്നും ഭാഗ്യലക്ഷ്മി

ദുഃഖമുണ്ടെന്നും ഭാഗ്യലക്ഷ്മി

സ്വാതന്ത്രമെന്നാല്‍ മറ്റുള്ളവരെ എന്തും പറയാം എന്നാണ് ഇവിടെ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നതെന്നതും ഇതില്‍ ദുഃഖമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. യുട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ നിയമങ്ങൾ അനുവാര്യമാണെന്ന തലത്തിൽ ചർച്ച ഉയർന്നത്.

വിജയ് പി നായർക്കെതിരെ

വിജയ് പി നായർക്കെതിരെ

സ്ത്രീകൾക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ യുട്യൂബർ വിജയ് പി നായർ യുട്യൂബിൽ വീഡിയോ പങ്കിട്ടതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിരുന്നില്ല.പിന്നീടാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍
വിജയ് പി നായരുടെ വീട്ടിലെത്തിയത്.

ലൈവ് വീഡിയോ

ലൈവ് വീഡിയോ


തുടർന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി നായരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിന്റെ ലൈവ് വീഡിയോയും ഇവർ പുറത്തുവിട്ടു. ഇതോടെ വിഷയത്തിൽ പോവീസ് കൃത്യമായ നടപടി എടുത്തില്ലെന്ന ആക്ഷേപം ശക്തമായി.

കേസെടുത്ത് പോലീസ്

കേസെടുത്ത് പോലീസ്


അതേസമയം ഭാഗ്യലക്ഷ്മിയുടേയുംകൂട്ടരുടേയും നടപടിയെ പുകഴ്ത്തിയും ഇകഴ്തത്ിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്ത് സംഭവിച്ചാലും നിയമം കൈയ്യിലെടുക്കരുതായിരുന്നുവെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. സംഭവിത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സാധാരണക്കാരുടെ വികാരം

സാധാരണക്കാരുടെ വികാരം

അതേസമയം ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വരുമ്പോൾ സാധാരണക്കാരുടെ വേദനയും വികാരവും ആര് കണക്കിലെടുക്കുമെന്ന് ചോദിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒരു മകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഒരാള്‍ അപകീര്‍ത്തികരപരാമര്‍ശം നടത്തുമ്പോള്‍ അത് ബാധിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അത് എന്തുകൊണ്ടാണ് ആരും കണക്കിലെടുക്കാത്തത്, അവർ ചോദി്ച്ചു.

കോടതിക്ക് മുന്നിൽ

കോടതിക്ക് മുന്നിൽ

രാഷ്ട്രീയക്കാര്‍ അവരുടെ നിലപാട് അറിയിക്കാന്‍ കഴിയാത്തതിലെ സങ്കടത്തെ കുറിച്ച് മാത്രമെ സംസാരിക്കുന്നുള്ളൂ.വിജയ് പി നായർ തനിക്കെതിരെ നടത്തിയ പരാമർശം കോടതിയിൽ ജഡ്ജിക്ക് മുന്നിൽ ആവർത്തിക്കേണ്ടി വന്നു.

ഗതികേടാണ്

ഗതികേടാണ്

കേട്ടാലറയ്ക്കുന്ന ഭാഷ, മാന്യത ഉള്ള ഒരു മനുഷ്യനും അത്ര നികൃഷ്ടമായ വാക്കുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്ന ഗതികേടാണ് നമുക്ക് മുന്നിലുള്ളത്. ഒരു ബലാത്സംഗം നേരിട്ട പെണ്‍കുട്ടിയുടെ അതേ അവസ്ഥയാണ് നേരിടുന്നത്.

എന്തുകൊണ്ടാണ്

എന്തുകൊണ്ടാണ്

സൈബർ ഇടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. വിജയ് പി നായരെ അക്രമിച്ച കേസിൽ നേരത്തേ ഹൈക്കോടതി ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഇദി അമീനിന്റെ മുഖം പിണറായി വിജയനില്‍ പ്രതിഫലിക്കുന്നു, യെച്ചൂരിക്ക് കത്തെഴുതി ഷിബു ബേബി ജോൺഇദി അമീനിന്റെ മുഖം പിണറായി വിജയനില്‍ പ്രതിഫലിക്കുന്നു, യെച്ചൂരിക്ക് കത്തെഴുതി ഷിബു ബേബി ജോൺ

പോലീസ് നിയമ ഭേദഗതി; തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടംപോലീസ് നിയമ ഭേദഗതി; തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം

Recommended Video

cmsvideo
Kerala Government Likely To Make Changes In New Police Act

English summary
Bhagyalakshmi About New Police Act Amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X