നടൻ ബൈജുവിനെതിരെ ഭാഗ്യലക്ഷ്മി; 'ഇയാളുടെ വീട്ടിലും അമ്മയും പെങ്ങളുമൊന്നുമില്ലേ'
അതിജീവിതയെ പിന്തുണയ്ക്കുന്ന തങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതര സൈബർ ആക്രമണമാണെന്ന് ഭാഗ്യലക്ഷ്മി. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്താമെന്ന് കരുതേണ്ടെന്നും അവസാനം വരേയും അവൾക്കൊപ്പം തന്നെയായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ന്യൂസ് 18 കേരള ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതികരണം. തന്നെ അധിക്ഷേപിച്ച നടൻ ബൈജുവിനെതിരേയും അവർ ആഞ്ഞടിച്ചു.
'അതിജീവിതക്ക് നേരെ സൈബർ ആക്രമണം കഴിഞ്ഞിട്ട് ഇപ്പോൾ ഇതാ അവൾക്ക് വേണ്ടി സംസാരിക്കുന്ന ഞങ്ങൾക്കെല്ലാം നേരെയായിരിക്കുന്നു സൈബർ ആക്രമണം .ഇന്ന് എനിക്കെതിരെ വളരെ മോശമായിട്ട് ഏതോ ഒരുത്തൻ കമന്റ് ഇട്ടിരിക്കുന്നു. മറ്റൊന്ന് നടൻ ബൈജു ഈ ബൈജുവിനൊക്കെ ഒരു പെൺകുട്ടിയില്ലേ, അദ്ദേഹത്തിന് മകളില്ലേ, ഭാര്യയില്ലേ, അമ്മയില്ലേ ഈ കുടുംബത്തിൽ സ്ത്രീകളില്ലേ, എന്റെ അടുത്ത് സിനിമാ ലോകത്തുള്ള പ്രശസ്തരായ ആളുകൾ തന്നെ എന്നോട് വിളിച്ചു പറയുന്നു ഈ ബൈജു ഒക്കെ ഇങ്ങനെ ഇങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് എന്ന്.

ഇയാളൊക്കെ സത്യത്തിൽ എന്താണ് ഇയാളുടെയൊക്കെ ഉദ്ദേശം, എന്തിനു വേണ്ടിയാണ് അവസരങ്ങൾക്ക് വേണ്ടിയാണോ ,സ്വന്തം അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണോ ഇവരെല്ലാവരും ഇങ്ങനെ സ്ത്രീകൾക്കെതിരെ പിന്നെ പൊതുരംഗത്ത് വന്ന് വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. ഇതുകൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് ഞങ്ങളെയൊക്കെ അങ്ങ് തളർത്തി കളയാം എന്നോ. അങ്ങനെയൊന്നും ഞങ്ങൾ ആരും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.
ഞങ്ങൾക്ക് പിന്നെ മനോവൈകല്യമാണ് ഞങ്ങളുടെ കുടുംബ പശ്ചാത്തലം ശരിയല്ല. അത് ശരി സമൂഹത്തിനോടോ അല്ലെങ്കിൽ നീതിന്യായ വ്യവസ്ഥയോടോ ചോദ്യം ചോദിക്കുമ്പോൾ അതെങ്ങനെയാണ് കുടുംബം പറയാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇങ്ങനെ സ്ത്രീകൾക്കെതിരെ സംസാരിക്കുന്ന ഇവരുടെയെല്ലാം കുടുംബ പശ്ചാത്തലം അന്വേഷിക്കണ്ടേ. എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സത്യത്തിൽ ഒരുതരം എന്ന മഹാഭാരത യുദ്ധം മാതിരിയാണ് പോയിക്കൊണ്ടിരിക്കുന്നത് .
ഒരു പെൺകുട്ടിക്ക് ഇത്രയും വലിയ ഒരു അനീതി നടന്നിട്ട് അതിനെതിരെ ചോദ്യം ചെയ്യുമ്പോൾ ഞങ്ങളെയെല്ലാം പാണ്ടവൻമാരെ ആക്രമിക്കാൻ വരുന്നത് പോലെ ആക്രമിക്കുകയാണ്. അങ്ങനെയൊന്നും ഞങ്ങൾ ആരും തോറ്റ് പിന്മാറില്ല. സിനിമാ രംഗത്തുള്ളവർ ഇരട്ട നിലപാടാണ് എടുത്തുകൊണ്ടി രിക്കുന്നത്. അവൾക്കൊപ്പം എന്ന് പറയുകയും ചെയ്യും പക്ഷേ പുറത്തേക്ക് വന്ന് പ്രത്യക്ഷത്തിൽ അവൾക്ക് വേണ്ടി ആരും രംഗത്തിറങ്ങില്ല, സംസാരിക്കില്ല, കാരണം എല്ലാവർക്കും ഭയമാണ്. അവരവരുടെ അവസരങ്ങൾ ഇല്ലാതെ ആകുമോ എന്ന ഭയം', ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിൽ ചർച്ചയിഷ പങ്കെടുത്ത വിനു കിരിയത്ത് ഇടപെട്ടു. ഇതോടെ ഇരുവരും ചർച്ചയ്ക്ക് ഇടയിൽ പരസ്പരം തർക്കിച്ചു.സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് ചെവി കൊടുക്കേണ്ട എന്ന വിനുവിൻ്റെ പ്രതികരണമാണ് തർക്കത്തിന് കാരണമായത്. വിനുവിൻ്റെ വാക്കുകൾ ഇങ്ങനെ-'വിധി പറയാൻ നമ്മളാരും ആരുമല്ല അത് ആദ്യം മനസ്സിലാക്കുക .കോടതിയെ സംബന്ധിച്ചിടത്തോളം തെളിവുകൾ അത് മസ്റ്റ് ആണ് .പ്രോസിക്യൂഷൻ അവിടെ പരാജയപ്പെട്ടെങ്കിൽ മേൽകോടതിയിൽ പോകുക. അവിടെ ജഡ്ജിയെ പറയാൻ നമുക്ക് അവകാശമില്ല. സോഷ്യൽ മീഡിയയിൽ വരുന്ന അവഹേളനങ്ങൾ നമ്മൾ ഈ ചെവിയിൽ കൂടെ കേട്ടിട്ട് മറുചെവിയിൽ ചെവിയിൽ കൂടെ കളയുക എന്നും വിനു കരിയത്ത് പറഞ്ഞു.
നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകളാണെങ്കിൽ ഇതുപോലെ നിങ്ങൾ മിണ്ടാതിരിക്കുമോയെന്നായി ഭാഗ്യലക്ഷ്മി.അങ്ങനെയാണെങ്കിൽ നിങ്ങൾ പുരുഷന്മാരെ ചീത്ത വിളിക്കാമോ, നിങ്ങൾ ലോഡ്ജിൽ കേറി ഒരു പുരുഷനെ പച്ചയ്ക്ക് ചീത്ത വിളിച്ചില്ലേ എന്ന് വിനു കിരിയത്ത് പറഞ്ഞു. ഇതോടെ ഒരിക്കലും ചിത്ത വിളച്ചിട്ടില്ലെന്നും അവസരങ്ങൾ കിട്ടുമെന്നാണ് വിനുവിൻ്റെ പ്രതീക്ഷയെങ്കിൽ കാത്തിരുന്നോ കിട്ടുമെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി ഫോണ്‍ കട്ട്ചെയ്ത് പോയി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications