കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി.. നിരപരാധിയെങ്കിൽ തെളിയിക്കട്ടെ! എല്ലാവരും പണമുള്ളവനൊപ്പം!

  • By Sajitha
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി | Oneindia Malayalam

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് കൈമാറിക്കഴിഞ്ഞു. പ്രതി സ്ഥാനത്തുള്ളത് പ്രമുഖനാണ് എന്നത് കൊണ്ട് തന്നെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യം തള്ളിക്കളയാവുന്നതല്ല. സാക്ഷികളെ സ്വാധീനിച്ചോ മറ്റേതെങ്കിലും വഴിയിലൂടെയോ കേസ് അട്ടിമറിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!

വളരെ കുറച്ച് പേര്‍ മാത്രമാണ് കേസിന്റെ തുടക്കം മുതലിപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവാണ് അതിലൊന്ന്. ഡബ്ല്യൂസിസിക്ക് ബദലെന്ന പോലെയാണ് ഫെഫ്കയ്ക്ക് കീഴില്‍ പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. പുതിയ കൂട്ടായ്മയുടെ തലപ്പത്തുള്ള ഭാഗ്യലക്ഷ്മി ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നു. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

വീണ്ടും അപമാനിക്കുന്നു

വീണ്ടും അപമാനിക്കുന്നു

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണ് എന്നും നടന്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൂടെ നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. അത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നിരപരാധിയെന്ന് തെളിയിക്കട്ടെ

നിരപരാധിയെന്ന് തെളിയിക്കട്ടെ

ഈ കേസില്‍ താന്‍ നിരപരാധിയാണോ എന്ന് തെളിയിക്കാന്‍ മാത്രമേ ദിലീപിന് അവകാശമുള്ളൂ. നിരപരാധിയാണ് എങ്കില്‍ അത് തെളിയിക്കട്ടെയെന്നും അല്ലാതെ നടിയെ അപമാനിക്കുന്ന പ്രസ്താവനകളല്ല വേണ്ടതെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ് വിധി വന്നാല്‍ മാത്രമേ നടിക്ക് നീതി കിട്ടിയെന്ന് പറയാനാകൂ.

നീതി ലഭിക്കട്ടെ

നീതി ലഭിക്കട്ടെ

കേസ് ഇപ്പോള്‍ കോടതിയിലാണ്. ഏത് ബലാത്സംഗക്കേസിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ നീതി ലഭിച്ചിട്ടുളളതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സെഷന്‍സ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീം കോടതി അങ്ങനെ പോകും. നിര്‍ഭയ കേസും സൗമ്യ കേസും എടുത്ത് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മുൻവിധികൾ വേണ്ട

മുൻവിധികൾ വേണ്ട

കേസില്‍ എന്ത് സംഭവിക്കും എന്നത് ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളില്‍ നിന്ന് വേണം മനസ്സിലാക്കാന്‍. മുന്‍വിധിയോടെ സംസാരിക്കാതിരിക്കാമെന്നും നീതി കിട്ടുമെന്ന് തന്നെ വിശ്വസിക്കാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അങ്ങനെ തന്നെയാണ് എല്ലാവരും കരുതുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും നിയമപോരാട്ടം നടത്തുന്നത് അത് കൊണ്ടാണ്.

വിധി വരുന്നത് വരെ കാക്കാം

വിധി വരുന്നത് വരെ കാക്കാം

നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഫെബ്രുവരി 17ന് ഒരു വര്‍ഷമാകുന്നു. കേസ് ഒന്നും ആയിട്ടില്ല. പ്രതികള്‍ ആരെന്ന് കണ്ടുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയോ ആയിട്ടുള്ളൂ. കേസില്‍ വിധി വരുമ്പോള്‍ കൃത്യമായും ശക്തമായും ഉള്ള അഭിപ്രായം പറയാമെന്നും ഭാഗ്യലക്ഷ്മി അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിലനിൽപ്പിന്റെ പ്രശ്നം

നിലനിൽപ്പിന്റെ പ്രശ്നം

ദിലീപിന് സിനിമാ രംഗത്ത് നിന്നും ലഭിക്കുന്ന പിന്തുണയെന്നത് പലര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയായത് കൊണ്ടാണ് എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പണത്തിന്റെ കൂടെയേ നിയമം നില്‍ക്കൂ എന്നാണല്ലോ പള്‍സര്‍ സുനി പറഞ്ഞത്. നിയമത്തെ നമുക്ക് കുറച്ച് കൂടി വിശ്വസിക്കാം എന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

നീതിക്കൊപ്പം വളരെ കുറച്ച് പേർ

നീതിക്കൊപ്പം വളരെ കുറച്ച് പേർ

സിനിമ ആയാലും അതിന് പുറത്ത് ആയാലും തൊഴിലിടങ്ങളില്‍ എല്ലാവരും എപ്പോഴും പണം ഉള്ളവന്റെ ഒപ്പമാണ്. മറ്റൊരു വികാരവും അത്തരം പിന്തുണകള്‍ക്ക് പിന്നിലില്ല. നീതിക്കൊപ്പം നില്‍ക്കുന്ന വളരെ കുറച്ച് പേരെ ഉള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആക്രമിക്കപ്പെട്ടപ്പോള്‍ അത് തുറന്ന് പറയാന്‍ നടി കാണിച്ച ധൈര്യത്തെ ഭാഗ്യലക്ഷ്മി അഭിനന്ദിച്ചു.

നടി മാതൃകയാണ്

നടി മാതൃകയാണ്

മാധ്യമങ്ങളും പൊതുസമൂഹവും അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ധൈര്യം ചെറുതല്ല, സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണെങ്കില്‍ പോലും. മാധ്യമങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ കേസ് കൊണ്ടുപോയ രീതിയും ശക്തമായ അന്വേഷണവും പലര്‍ക്കും ധൈര്യം നല്‍കുന്നതായി. അക്കാര്യത്തില്‍ നടി ഒരു മാതൃകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ല്യൂസിസിക്കെതിരെ

ഡബ്ല്യൂസിസിക്കെതിരെ

ഡബ്ല്യൂസിസിയേയും ഭാഗ്യലക്ഷ്മി പരോക്ഷമായി വിമര്‍ശിച്ചു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഒരു വേദിയില്ല. പുരുഷന്മാരോടാണ് പരാതി പറയേണ്ടി വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ആ പ്രതിസന്ധി ശക്തമായി. ആ സമയത്താണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കപ്പെടുന്നത് എങ്കിലും അത് എല്ലാവരിലേക്കും എത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

ചർച്ച ചെയ്യാറേ ഇല്ല

ചർച്ച ചെയ്യാറേ ഇല്ല

ആ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും വേണ്ടി ഒരു സംഘടനയെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് ഫെഫ്കയ്ക്ക് കീഴില്‍ പുതിയ സംഘടനയുണ്ടാക്കുന്നത്. ഡബ്ല്യൂസിസി കുറച്ച് പേര്‍ക്ക് വേണ്ടി മാത്രമായി രൂപീകരിച്ച സംഘടനയാണോ എന്നറിയില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്നും അറിയില്ല. താന്‍ അതിനെ്ക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

English summary
Bhagyalakshmi against Dileep in relation with actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X