Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോർജിന്റെ കരണത്തടിച്ച്' ഭാഗ്യലക്ഷ്മി..! ലൈസൻസില്ലാത്ത നാക്കിന് കിട്ടേണ്ടത് കിട്ടി...!

കോഴിക്കോട്: അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ ഒരു പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും പ്രതികള്‍ക്ക് വേണ്ടി വാദിക്കാനും ആളുകളുണ്ട് നമ്മുടെ നാട്ടില്‍. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അകത്ത് കിടക്കുന്ന ദിലീപിന് വേണ്ടി ഘോരഘോരം വാദിക്കുകയും ആ പെണ്‍കുട്ടിയെ ഒരു ലജ്ജയുമില്ലാതെ അപമാനിക്കുകയുമാണ് ജനപ്രതിനിധി കൂടി ആയ പിസി ജോര്‍ജ് ചെയ്തിരിക്കുന്നത്. പിസി ജോര്‍ജിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് നേരത്തെ മുതല്‍ ആരോപിക്കുന്ന പിസി ജോര്‍ജിന്റെ പുതിയ വാദം നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നതാണ്. ക്രൂരമായി ആക്രമിക്കപ്പെട്ടു എങ്കില്‍ അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ എത്തിയത് എങ്ങിനെ എന്നുവരെ പിസി ജോര്‍ജ് ചോദിക്കാന്‍ മടിച്ചില്ല.

എംഎല്‍എയ്ക്ക് ചുട്ടമറുപടി

എംഎല്‍എയ്ക്ക് ചുട്ടമറുപടി

ഫേസ്ബുക്ക് പോസ്റ്റിലൂടെ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒന്നും മിണ്ടാതെയിരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്.എന്ത് ചെയ്യാൻ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം തുടങ്ങുന്നത്.അപമാനിക്കപ്പെട്ടതിനു പുറമേ ആ പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

പിസി പറഞ്ഞത്

പിസി പറഞ്ഞത്

"പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് പിസി ജോർജ് എംഎൽഎയുടെ സംശയം. ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവൾ പുറത്തിറങ്ങാതെ കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരുജനപ്രതിനിധി തന്നെ പറയുകയാണ് എന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.

പീഡനം തമാശയാണോ

പീഡനം തമാശയാണോ

പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ എന്നും പിസിയോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതോ അവർ ഒരു നടി ആയതുകൊണ്ടാണോ എന്നും ചോദ്യമുണ്ട്. പിസി ജോർജിന്റെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ അവരെ വീട്ടിൽ പൂട്ടിയിടുമോ എന്നും അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും പറയുമോ എന്നും ഫേസ്ബുക്ക് പോസ്ററിൽ ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുന്നു.

ക്രൂരമായ പ്രസ്താവന

ക്രൂരമായ പ്രസ്താവന

താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നതും അതിന് കൈയ്യടിക്കുന്നവരേയും മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. പക്ഷേ ഇരയായ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് ഇത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി എന്ന് ഭാഗ്യലക്ഷ്മി ഓർമ്മപ്പെടുത്തുന്നു.

ജനം കയ്യടിക്കില്ല

ജനം കയ്യടിക്കില്ല

പിസി ജോർജിന്റെ ഇത്തരം വാക്കുകൾക്ക് ജനം കൈയ്യടിക്കുമെന്ന് കരുതരുത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആരെ സംരക്ഷിക്കാനാണ് പിസി ജോർജിന്റെ ഈ നാടകം? പൾസർ സുനിയെ ആണോ പിസി ജോർജിന് സംരക്ഷിക്കേണ്ടത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ആരെയാണ് സംരക്ഷിക്കുന്നത്

ആരെയാണ് സംരക്ഷിക്കുന്നത്

പൾസർ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.അപ്പൊൾ പിസി ജോർജ് വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു.

പിസി ജോർജിന് പരിഹാസം

പിസി ജോർജിന് പരിഹാസം

നല്ല ജനപ്രതിനിധിയെന്ന് പരിഹാസരൂപേണ പിസി ജോർജിനെ പരാമർശിക്കുന്ന ഭാഗ്യലക്ഷ്മി, അവനവന് വേദനിക്കണം, എന്നാലേ വേദനയെന്തെന്നറിയൂ എന്നും ചൂണ്ടിക്കാണിക്കുന്നു. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും വിമർശനം ഉണ്ട്.

അമ്മ ഇടപെടുമോ

അമ്മ ഇടപെടുമോ

താരസംഘടനയായ അമ്മയ്ക്ക് എതിരെയും പോസ്ററിൽ പരാമർശം ഉണ്ട്. നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികൾ പറഞ്ഞത്.തന്റെ മകളെ അപമാനിച്ച പിസി ജോർജിനെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ എന്ന ചോദ്യത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+