കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വർ കലാപത്തിന് ആഹ്വാനം ചെയ്യുന്നു; സ്ത്രീകളെ ആക്രമിക്കാനുള്ള ആഹ്വാനമെന്ന് ആരോപണം!!

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുൽ ഈശ്വർ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നുവെന്ന ആരോപണവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു ചാനലിൽ രാഹുൽ ഈശ്വർ നടത്തിയ പ്രസ്താവനയെ അധികരിച്ചാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അതെന്നും ശരിയായ നടപടിയല്ല ഇതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

<strong>ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ! </strong>ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ!

വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയില്‍ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോള്‍ അത് നമുക്ക് നിരാശയുണ്ടാക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞാന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഇത്തരമൊരു വിലക്ക് ഉള്ളതുകൊണ്ടല്ല. മറിച്ച് എനിക്ക് പോകണമെന്ന് തോന്നയിട്ടില്ല അതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്റെ ഉള്ളിലാണെന്നാണ് ഞാന്‍ കരുതുന്നത്. അതേസമയം പോകണമെന്ന് ആഗ്രഹിക്കുന്നവരെ തടയാൻ ആർക്കും അധികാരമില്ലെന്നും അവർ പറഞ്ഞു.

ഇതും മനുഷ്യാവകാശമാണ്

ഇതും മനുഷ്യാവകാശമാണ്

പല മതത്തിലേയും പല വിഭാഗങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി നമ്മള്‍ പോരാടി. പിന്നെ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മാത്രം മറിച്ചു ചിന്തിക്കുന്നത്. ഇതും മനുഷ്യാവകാശമാണ് പിന്നെന്തിനാണ് ഇതിനെ മാത്രം എതിർക്കുന്നതെന്നും അവർ ചോദിച്ചു. സുപ്രീം കോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധിയെന്നും അവർ പറഞ്ഞു.

ഇത് എന്ത് നീതി?

ഇത് എന്ത് നീതി?

സ്ത്രീകള്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ പറ്റില്ല എന്നതായിരിക്കും ഇവര്‍ എഴുതി വെച്ച പ്രമാണം. എന്നാല്‍ 41 ദിവസം വ്രതമെടുക്കാതെ ശബരിമലയില്‍ പോകുന്ന നിരവധി പേരെ എനിക്ക് അറിയാം. പ്രായമല്ല ഇവിടെ പ്രശ്മാകുന്നത്. ഇത് എന്ത് നീതിയാണെന്നും അവർ ചോദിച്ചു. ഇവിടെ ചില വിശ്വാസ പ്രമാണങ്ങളാണ് നിലനില്‍ക്കുന്നത്. വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാന്‍ വ്യക്തിക്കോ സമുദായത്തിനോ സംഘടനകള്‍ക്കോ അധികാരമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തെരുവിലിറങ്ങിയാൽ ചോദിക്കാൻ വരരുത്...

തെരുവിലിറങ്ങിയാൽ ചോദിക്കാൻ വരരുത്...


വിധി അംഗീകരിക്കുന്നെന്ന് ദേവസ്വം ബോര്‍ഡും വിധി സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചപ്പോള്‍ കോടിക്കണക്കിന് ഭക്തരെ ദുഖത്തിലാക്കുന്ന വിധിയാണ് ഇതെന്നായിരുന്നു മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. വിധി ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളെയടക്കം ബാധിക്കുന്നതാണെന്നും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ ഈശ്വറും പ്രതികരിച്ചിരുന്നു.

വിധിയിൽ സന്തോഷം

വിധിയിൽ സന്തോഷം

സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അംഗീകരിക്കുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനാണ്. പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ട് ഈ വിധി നടപ്പിലാക്കാനുള്ള സംവിധാനം സ്വീകരിക്കും. വിധിയില്‍ നിരാശയില്ല.
ഒരു തരത്തില്‍ പറഞ്ഞാല്‍ തങ്ങള്‍ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ആരും ചോദിക്കാൻ വരരുത്

ആരും ചോദിക്കാൻ വരരുത്


ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ലെന്നായിരുന്നു രാഹുല്‍ ഈശ്വർ പ്രതികരിച്ചത്. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണ്. ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമുണ്ട്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുതെന്നുമാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്.

English summary
Bhagyalakshmi against Rahul Ishwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X