Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ചിത്രത്തിൽ ഞാൻ ശബ്ദം കൊടുത്തെന്നോ, പൊട്ടനാണോ ഇവൻ'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ദിലീപിൻ്റെ പുതിയ ചിത്രമായ ഭഭബയിൽ ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തുവെന്ന തരത്തിൽ ഒരാൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയി കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വെറുതെ റീച്ചിന് വേണ്ടിയുള്ള ഇത്തരം ചീപ്പ് പരിപാടിയൊക്കെ ബുദ്ധിയും ബോധവും ഉള്ളവർ വിശ്വസിക്കില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

bhagyamdileepne

പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം- 'ഇവനാരാണ് എനിക്കറിയില്ല. ഇവന്റെ ഒരു വീഡിയോ കണ്ടു,ദിലീപ് ന്റെ "ഭ ഭ ബ" എന്ന സിനിമയിൽ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വീഡിയോ ക്ക്‌ റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ്‌ പരിപാടി നടത്തുന്നതും നിങ്ങൾക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവർ വിശ്വസിക്കില്ല.

അതിജീവിതയുടെ വിഷയം ഇപ്പോൾ ഒരു സൈബർ യുദ്ധമായി മാറിയിരിക്കുന്നു.. എതിർ ഭാഗത്ത് ആയിരങ്ങളും നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിധി വരുന്നതിന് മുൻപ് അവളോടൊപ്പം 50% ആളുക ളായിരുന്നെങ്കിൽ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷ വിത്യാസമില്ലാതെ 99/%ആളുകൾ ഉണ്ട് എന്നത് പോരാടാൻ അവൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.. അതെ PR team വെറും 1% മാത്രമാണ്. പല രീതിയിലും അവളോടൊപ്പം നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

ദിനംപ്രതി സോഷ്യൽ മീഡിയയിൽ അവളോടൊപ്പം എന്ന പേരിൽ വരുന്ന പോസ്റ്റുകളും വീഡിയോകളും മെസേജുകളും ഞങ്ങൾ കാണുന്നുണ്ട്. നന്ദിയുണ്ട്. അവളുടെയും അവൾക്ക് വേണ്ടി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നവരുടെയും പേരിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു. അവൾ വിജയിക്കുന്നതുവരെയും ഈ സ്‌നേഹവും പിന്തുണയും ഉണ്ടാവണം എന്നുകൂടി ആഗ്രഹിക്കുന്നു.എവിടെയോ ഇരുന്ന് ചിലർ കുരക്കുന്നത് കേട്ട് നിങ്ങൾ തളരരുത്. നിങ്ങളുടെ ഈ പിന്തുണയാണ് അവളുടെയും ഞങ്ങളുടെയും ശക്തി. അവർ കുരക്കട്ടെ... ഭയം കൊണ്ടാണ് അവർ തെറി വിളിക്കുന്നത്.. തെറി വിളിച്ചാൽ നമ്മൾ ഭയന്നുപോകും എന്നവർ കരുതുന്നു. അതാണവരുടെ സംസ്കാരം.. അവരുടെ തൊഴിലാണത്, അവർ പണം വാങ്ങി ജോലി ചെയ്യുന്നു.

ഒരു കാര്യം മനസിലാക്കോളൂ. അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ താരാരാധന മതി. പക്ഷേ അവളോടൊപ്പം നിൽക്കാൻ മനുഷ്യനായാൽ മതി.
ഞങ്ങൾ ഒന്നടങ്കം തീരുമാനിക്കുന്നു അവൾക്ക് വേണ്ടി നിശബ്ദമായി കർത്തവ്യം നിർവഹിക്കാൻ. തെറി വിളിക്കുന്നവർക്ക് മറുപടി കൊടുത്ത് മനസിൻ്റെയും ശരീരത്തിൻ്റെയും ഊർജ്ജം കളയുന്നതെന്തിന്. സമയം പാഴാക്കുന്നതെന്തിന്.
നമുക്ക് ഒന്നിച്ചു നിന്ന് പ്രവർത്തിച്ചു കാണിക്കാം. അവർ കുരച്ചു കുരച്ചു തളരട്ടെ. സത്യം മറച്ചു പിടിക്കാനുള്ള വെപ്രാളമാണ് അവർ കാണിക്കുന്നത്. അവരുടെ വീട്ടിലും സ്ത്രീകളും കുട്ടികളും ഉണ്ടാവും അവർക്ക് വേണ്ടി കൂടിയാണ് നമ്മൾ ഈ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് കാലം തെളിയിക്കും. ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് അൽപ കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. മനസ്സ് നെഗറ്റീവ് ആവാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമാണ്.
എന്നും എപ്പോഴും അവളോടൊപ്പം', ഭാഗ്യലക്ഷ്മി കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+