ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റിയല്ല.. ബൽറാമിനെ തേച്ചൊട്ടിച്ച് ഭാഗ്യലക്ഷ്മി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെ' | Oneindia Malayalam

  കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ നോക്കിക്കാണുന്ന വ്യക്തിയായ എകെ ഗോപലൻ എന്ന എകെജി വിമർശനത്തിന് അതീതനല്ല. ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നതും നേര് തന്നെ. പക്ഷേ വിമർശനത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ കള്ളികളിൽ ചേർക്കാവുന്ന ആരോപണമല്ല ജനപ്രതിനിധി കൂടിയായ വിടി ബൽറാം എകെജിക്ക് എതിരെ നടത്തിയത്. അത് ഏറ്റവും നിന്ദ്യമായ കുറ്റകൃത്യം കൂടിയായ ബാലപീഡനമാണ്. തന്നെക്കാൾ പ്രായം കുറഞ്ഞ സുശീലയെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിലാണ് വിടി ബൽറാം എകെജിയെ ബാലപീഡനമെന്ന ക്രിമിനൽ കുറ്റക്കാരനാക്കി സ്ഥാപിക്കുന്നത്. ഇതുവരെയും പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാവാത്ത വിടി ബൽറാമിന് എതിരെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ പ്രതികരണം ഉയരുകയാണ്.

  ബൽറാമിന് എതിരെ ഭാഗ്യലക്ഷ്മി

  ബൽറാമിന് എതിരെ ഭാഗ്യലക്ഷ്മി

  എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബൽറാമിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്. അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം..

  എന്താണ് അസുഖമെന്ന് കണ്ടെത്തൂ

  എന്താണ് അസുഖമെന്ന് കണ്ടെത്തൂ

  ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം. ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം എന്നാണ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

  മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ

  മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ

  നടനും തിരക്കഥാകൃത്തും സംവിധായകനുമായ മുരളി ഗോപിയും വിടി ബൽറാമിനെ വിമർശിച്ച് രംഗത്ത് വന്നവരുടെ കൂട്ടത്തിലുണ്ട്. സദാചാര പോലീസുകാർ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാർജ് നടത്തുന്നു. അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. നല്ല ഓർമകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ! എന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

  എന്താണ് ബല്‍റാം വലിക്കുന്നത്

  എന്താണ് ബല്‍റാം വലിക്കുന്നത്

  എന്താണ് ബല്‍റാം വലിക്കുന്നത് എന്നാണ് എന്‍എസ് മാധവന്റെ ട്വീറ്റ് ചോദിക്കു ന്നത്. ബല്‍റാം മുന്നോട്ട് വയ്ക്കുന്ന രേഖകള്‍, വായിക്കുക വരികള്‍ക്കിടയിലൂടെ വായിക്കുക. ശാരീരിക ബന്ധത്തെ പ്രതിപാദിക്കുന്ന ഒന്നും ഇല്ല, പൂര്‍ണമായും ഒന്നുമില്ല എന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്. ആര്‍ക്കും അതീന്ദ്രിയമായ പീഡോഫീലിയ സാധ്യമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബല്‍റാം ഉദ്ധരിക്കുന്ന തെളിവുകളില്‍ ഒന്നും തന്നെ അത്തരം ഒന്ന് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

  അതേ ആർജവം കാണിക്കണം

  അതേ ആർജവം കാണിക്കണം

  സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം ഇങ്ങനെയാണ്. പ്രിയ രാഹുൽജീ, അങ്ങ് മണിശങ്കർ അയ്യരോടു കാണിച്ച അതേ ആർജവം ബലറാമിന്റെ കാര്യത്തിൽ വേണമെന്നപേക്ഷിക്കുന്നു. അങ്ങയുടെ മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിന് ഏറെ ബഹുമാനവും ആരാധനയുമുള്ള നേതാവായിരുന്നു എ.കെ.ജി കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ സ്മരിക്കുന്ന നേതാവാണ് എ.കെ.ജി.

  കണ്ണടച്ച് മാപ്പ് പറഞ്ഞേക്കൂ

  കണ്ണടച്ച് മാപ്പ് പറഞ്ഞേക്കൂ

  പ്രിയ ബലറാമിനോട്... അങ്ങ് എത്രയും പെട്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലും #ഇന്ത്യൻ കോഫി ഹൌസിൽ പോയി ഒരു കാപ്പി കുടിച്ച് ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്നു നോക്കുക അവിടെ എവിടെയെങ്കിലും കാണും ആ രൂപം.... ഒരുമിനുട്ട് കണ്ണടച്ച് ഉള്ളിൽ പറഞ്ഞേക്കൂ മാപ്പ് എന്നാണ് ഫേസ്ബുക്കിൽ സന്ദീപാനന്ദ ഗിരി പ്രതികരിച്ചിരിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  AKG Controversy: Bhagya Lakshmi against VT Balram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്