• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് നിലപാട് കടുപ്പിക്കും; വീഡിയോ നിര്‍ണായകം, പ്രതികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും ഹൈക്കോടതിയിലേക്ക്. ഇവര്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യം തേടി ഹര്‍ജി നല്‍കും. സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, ഹൈക്കോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. ജാമ്യാപേക്ഷയെ ഹൈക്കോടതിയിലും പോലീസ് ശക്തമായി എതിര്‍ക്കുമെന്നാണ് വിവരം. ജാമ്യാപേക്ഷ നിരസിച്ചാല്‍ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. വിശദവിവരങ്ങള്‍ ഇങ്ങനെ...

വീഡിയോ തെളിവ്

വീഡിയോ തെളിവ്

മോഷണം നടത്തിയിട്ടില്ലെന്നും മൊബൈലും ലാപ്‌ടോപും പോലീസിന് കൈമാറിയിട്ടുണ്ടെന്നുമാകും പ്രതികള്‍ കോടതിയെ ബോധിപ്പിക്കുക. അതേസമയം, പ്രതികള്‍ തന്നെ പുറത്തുവിട്ട വീഡിയോ ആണ് കേസില്‍ നിര്‍ണയാക തെളിവ്. ഫേസ്ബുക്ക് ലൈവ് ചെയ്തായിരുന്നു വിജയ് പി നായരെ പ്രതികള്‍ ആക്രമിച്ചത്. തങ്ങളെ മോശമായ ഭാഷയില്‍ അഭിസംബോധന ചെയ്തപ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് പ്രതികള്‍ ജാമ്യ ഹര്‍ജിയില്‍ വിശദീകരിക്കും.

പോലീസ് വാദം

പോലീസ് വാദം

നിയമം കൈയ്യിലെടുക്കുന്നത് പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും. സെഷന്‍സ് കോടതിയിലേതിനേക്കാള്‍ ശക്തമായ നിലപാടായിരിക്കും പോലീസ് ഹൈക്കോടതിയില്‍ സ്വീകരിക്കുക. ദേഹോപദ്രവമേല്‍പ്പിച്ചു എന്ന കുറ്റകൃത്യം നിലനില്‍ക്കും.

വിജയ് പി നായരെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു

വിജയ് പി നായരെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു

ഹൈക്കോടതി തീരുമാനം എടുക്കുംവരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അറസ്റ്റ് ചെയ്യേണ്ട എന്നാണ് പോലീസ് തീരുമാനം. ഇവര്‍ എവിടെയാണുള്ളതെന്ന് പോലീസിന് അറിയാമെന്നാണ് വിവരം. ഹൈക്കോടതി തീരുമാനം വന്ന ശേഷം പോലീസ് അടുത്ത നീക്കം നടത്തും. അതിനിടെ സൈനികരെ അപമാനിച്ചു എന്ന പരാതിയില്‍ വിജയ് പി നായരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പ്രതികള്‍ പോലീസ് നിരീക്ഷണത്തില്‍

പ്രതികള്‍ പോലീസ് നിരീക്ഷണത്തില്‍

അറസ്റ്റ് ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. പ്രതികള്‍ ഒളിവിലാണ് എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പക്ഷേ, മൂന്ന് പേരും പോലീസ് നിരീക്ഷണ വലയത്തിലാണ്.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് കോടതി തള്ളിയത്. രൂക്ഷ വിമര്‍ശനമാണ് പ്രതികള്‍ക്കെതിരെ കോടതി ഉന്നയിച്ചത്. സംസ്‌കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി വ്യക്തമക്കിയിരുന്നു.

 മാന്യമായ രീതിയില്‍

മാന്യമായ രീതിയില്‍

പ്രതികളുടെ അറസ്റ്റ് മാന്യമായ രീതിയില്‍ വേണമെന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. സ്ത്രീകള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വീഡിയോ വിജയ് പി നായര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇയാളെ ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈയ്യേറ്റം ചെയ്തു എന്നാണ് കേസ്.

രണ്ടു കേസുകള്‍

രണ്ടു കേസുകള്‍

കഴിഞ്ഞമാസം 26നാണ് ഈ സംഭവം. താമസസ്ഥലത്ത് അതിക്രമിച്ച് കയറി, മര്‍ദ്ദച്ചു, വസ്തുവകകള്‍ മോഷ്ടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കുമെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ വിജയ് പി നായര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസില്‍ കൂടി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

മുരളീധരനെ ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍; പ്രതികരിക്കാതെ മടങ്ങി മന്ത്രി, അയയാതെ ശോഭ സുരേന്ദ്രന്‍

English summary
Bhagyalakshmi and two others will seek Anticipatory bail in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X