Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ട! ഊർമ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും ദിലീപ് വിവാദത്തെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അഴുകൊഴമ്പന്‍ മറുപടികള്‍ നല്‍കിയ നടി ഊര്‍മ്മിള ഉണ്ണിക്ക് പിറകേയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ഗൗരവകരമായ വിഷയങ്ങളുന്നയിച്ചപ്പോള്‍ നിങ്ങള്‍ ഓണസദ്യ വിളമ്പുന്നത് എങ്ങനെയെന്ന് ചോദിക്കൂ എന്ന തരത്തിലായിരുന്നു നടിയുടെ മറുപടികള്‍.

പ്രമുഖരടക്കം സോഷ്യല്‍ മീഡിയ ഒന്നാകെ നടിയെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചു. ദീപ നിശാന്തും, ഷാഹിന നഫീസയും രശ്മി നായരും ശാരദക്കുട്ടിയും അടക്കമുള്ളവര്‍ ഊര്‍മ്മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഊര്‍മ്മിള ഉണ്ണിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നു.

പരസ്പരബന്ധമില്ലാത്ത മറുപടികൾ

പരസ്പരബന്ധമില്ലാത്ത മറുപടികൾ

അടുത്തിടെ കൊച്ചിയില്‍ ചേര്‍ന്ന എഎംഎംഎ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചത് നടി ഊര്‍മ്മിള ഉണ്ണിയാണ്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വീട്ടിലേ വേലക്കാരി വരാതിരുന്നാല്‍ വീട്ടമ്മയ്ക്ക് തോന്നുന്ന ആകാംഷ മാത്രമേ തനിക്ക് ദിലീപിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഊര്‍മ്മിള ഉണ്ണി നല്‍കിയ മറുപടി. ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത മറുപടികളാണ് നടി നല്‍കിയത്.

ആരോ എയ്ത് വിട്ട അമ്പ്

ആരോ എയ്ത് വിട്ട അമ്പ്

സോഷ്യല്‍ മീഡിയ നടിയെ ഓടിച്ചിട്ട് ട്രോളുകയാണ്. എഎംഎംഎ ജനറല്‍ ബോഡി യോഗത്തില്‍ ഊര്‍മ്മിള ഉണ്ണി ദിലീപ് വിഷയത്തില്‍ ചോദിച്ച ചോദ്യത്തില്‍ നിന്നാണ് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കമെന്ന് ഭാഗ്യലക്ഷ്മി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് എല്ലാവരും കരുതിയത് ഊര്‍മ്മിള ഉണ്ണി ആരോ എയ്തുവിട്ട അമ്പ് മാത്രമാണ് എന്നാണ്.

മകളെ നായികയാക്കുമെന്ന് കരുതേണ്ട

മകളെ നായികയാക്കുമെന്ന് കരുതേണ്ട

എന്നാല്‍ ഊര്‍മ്മിള കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ കൊഞ്ചിക്കുഴഞ്ഞുള്ള പ്രസ്താവനകള്‍ കേട്ടപ്പോഴാണ് അവര്‍ ആരും എയ്ത് വിട്ട അമ്പല്ലെന്ന് മനസ്സിലായത്. കാരണം അവരങ്ങനെയാണ്. ദിലീപിനെ തിരിച്ചെടുക്കണം എന്ന് പറയാനുള്ള ധൈര്യം അമ്മ യോഗത്തില്‍ കാണിച്ചു എന്ന് പറഞ്ഞത് കൊണ്ടോ, അത്തരമൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹസിച്ചത് കൊണ്ടോ മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

ശരിക്കും മന്ദബുദ്ധിയാണോ

ശരിക്കും മന്ദബുദ്ധിയാണോ

ഒരു ചോദ്യത്തിന് ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി, താനൊരു മന്ദബുദ്ധിയാണ് എന്ന് കരുതിക്കോളൂ എന്നാണ്. അത് ശരിയാണെന്ന് കേള്‍ക്കുന്ന നമുക്കും തോന്നി. അവര്‍ ശരിക്കും മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുകയാണോ എന്നും സംശയമുണ്ട്. ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗമെന്ന നിലയ്ക്കാവാം ഊര്‍മ്മിള ഉണ്ണിയുടെ ഈ മന്ദബുദ്ധി അഭിനയം.

മിണ്ടാതിരുന്നു കൂടേ

മിണ്ടാതിരുന്നു കൂടേ

എന്തിനാണ് ഊര്‍മ്മിള ഉണ്ണി ഇങ്ങനെ സ്വയം പരിഹാസ്യയാവുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. മന്ദബുദ്ധിയാണ് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്. ഒരു പെണ്‍കുട്ടിയും തമാശയ്ക്ക് വേണ്ടി പോലും തന്നെ നാലഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചു എന്ന് പറയില്ല എന്ന് ചിന്തിക്കാന്‍ പോലും ഊര്‍മ്മിള ഉണ്ണിക്കാവില്ല. കാരണം അത്തരം സംഭവങ്ങള്‍ അവര്‍ക്കൊരു വിഷയമേ അല്ലായിരിക്കാം.

അവർക്ക് ആ അവസ്ഥ വരാതിരിക്കട്ടെ

അവർക്ക് ആ അവസ്ഥ വരാതിരിക്കട്ടെ

നടിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്ത്രീയും, ഒരു അമ്മയും ചോദിക്കില്ല. ഊര്‍മ്മിള ഉണ്ണിക്ക് ആരെയെങ്കിലും സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ അതായിക്കോളൂ. പക്ഷേ പെണ്ണിനെ പെണ്ണ് തന്നെ അപമാനിക്കരുത്. ഊര്‍മ്മിള ഉണ്ണിക്കോ അവരുടെ മകള്‍ക്കോ നാളെ ഇത്തരമൊരു അവസ്ഥ വരാതിരിക്കട്ടെ. അത്തരമൊരു അവസ്ഥ വന്നാലും പുറത്ത് പറയില്ല എന്നാണെങ്കില്‍ പിന്നൊന്നും പറയാനില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Recommended Video

cmsvideo
    ഊർമിള ഉണ്ണിയെ ട്രോളി കൊന്ന് ട്രോളന്മാർ | Oneindia Malayalam
    ഗംഭീരം ഭാവപ്രകടനം

    ഗംഭീരം ഭാവപ്രകടനം

    മാധ്യമങ്ങള്‍ക്ക് മുന്നിലെ ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം ഗംഭീരമായിരുന്നു. നവരസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. പ്രത്യേകിച്ച് ശൃംഗാര ഭാവം. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓണത്തേക്കുറിച്ച് ചോദിക്കൂ, സദ്യയെക്കുറിച്ച് ചോദിക്കൂ എന്നാണ് മറുപടി. ഇത്തരത്തില്‍ ചിരിച്ച് കൊണ്ട് ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+