കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിയും സംഘവും ലോഡ്ജിലെത്തിയത് അക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെ; കോടതിയിൽ കടുപ്പിച്ച് പോലീസ്

Google Oneindia Malayalam News

കൊച്ചി; യൂട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി എന്നിവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു ഇവർ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിൽ വിയോജിപ്പ് അറിയിച്ച് തമ്പാനൂർ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശക്തമായ നിലപാടാണ് കോടതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുകർക്കുമെതിരെ പോലീസ് സ്വീകരിച്ചത്.

സംസ്കാരമില്ലാത്ത പ്രവൃത്തി

സംസ്കാരമില്ലാത്ത പ്രവൃത്തി

കേസിൽ പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മുൻകൂർ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യ ഹർജി തള്ളിയ കോടതി രൂക്ഷ വിമർശനമാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയത്. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത് എന്നായിരുന്നു കോടതി ഉത്തരവിൽ പറഞ്ഞത്.

 ഭാഗ്യലക്ഷ്മിയും സംഘവും ഒളിവിൽ

ഭാഗ്യലക്ഷ്മിയും സംഘവും ഒളിവിൽ

പോലീസും പ്രോസിക്യൂഷനും കോടതിയിൽ ഇവർക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. സെഷൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മിയേയും സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്യാൻ തിരുമാനിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ഇവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിരുന്നു.

ഹൈക്കോടതി തിരുമാനം

ഹൈക്കോടതി തിരുമാനം

എന്നാൽ ഇതിനിടയിൽ ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനായിരുന്നു പോലീസിന്റെ തിരുമാനം. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ജാമ്യഹർജിയിൽ പ്രതികൾ വ്യക്തമാക്കിയിരിക്കുന്നത്.

അതിക്രമിച്ച് കയറിയിട്ടില്ല

അതിക്രമിച്ച് കയറിയിട്ടില്ല

വിജയ് പി നായ്‍ ക്ഷണിച്ചിട്ടാണ് തങ്ങൾ പോയത്. ചര്‍ച്ച നടത്തുക ആയിരുന്നു ലക്ഷ്യം. അല്ലാതെ അതിക്രമിച്ച് കയറിയിട്ടില്ല. മാന്യമായി സംസാരിച്ചാണ് തങ്ങള്‍ തുടങ്ങിയത്. എന്നാല്‍ വിജയ് പി നായരാണ് മോശമായ പദങ്ങള്‍ ഉപയോഗിച്ചതെന്നും
ഇവർ ഹർജിയിൽ പറഞ്ഞിരുന്നു.

 കരുതിക്കൂട്ടിയാണെന്ന്

കരുതിക്കൂട്ടിയാണെന്ന്

അതുകൊണ്ട് തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു.എന്നാൽ ജാമ്യ ഹർജിയിലെ ഇവരുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണെന്ന് പോലീസ് പറ‍ഞ്ഞു.

ഗൂഡാലോചന നടന്നു

ഗൂഡാലോചന നടന്നു

വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും ഭാഗ്യലക്ഷ്മിയും സംഘവും തിരുമാനിച്ചിരുന്നു. കേസിൽ ഗൂഡാലോചന ഉണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ നിരസിച്ചാല്‍ പോലീസ് ഉടന്‍ തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ തന്നെയാണ് സാധ്യത.

വിവാദങ്ങളുടെ തുടക്കം

വിവാദങ്ങളുടെ തുടക്കം

സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബർ വിജയ് പി നായർ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിജയ് പി നായർക്കെതിരെ പരാതി നൽകിയെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഭാഗ്യലക്ഷ്മിയും ദിയ സമ, ശ്രീലക്ഷ്മി എന്നിവർ ചേർന്ന് വിജയ് പി നായരുടെ താമസ സ്ഥലത്തേക്ക് പോയത്.

അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

ഇവിടെ വെച്ച് വിജയ് പി നായരെ സംഘം കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം നടപടിയിൽ ഭാഗ്യലക്ഷ്മിയേയും സംഘത്തേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി

 ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ഉയരരുതെന്ന മാനസികാവസ്ഥ ഒരുതരം അസുഖമാണ്;ബിനീഷ് ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ഉയരരുതെന്ന മാനസികാവസ്ഥ ഒരുതരം അസുഖമാണ്;ബിനീഷ്

മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്

'ലൗ ജിഹാദ് വർധിക്കുന്നു';ട്വീറ്റിൽ രേഖ ശർമ്മയ്ക്കെതിരെ വിമർശനം,പിന്നാലെ പഴയ ട്വീറ്റുകളും മുക്കി'ലൗ ജിഹാദ് വർധിക്കുന്നു';ട്വീറ്റിൽ രേഖ ശർമ്മയ്ക്കെതിരെ വിമർശനം,പിന്നാലെ പഴയ ട്വീറ്റുകളും മുക്കി

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

English summary
bhagyalakshmi bail plea; Police takes strict stand in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X