എടോ.. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്: നിങ്ങള്‍ പറയുന്നത് പോലെ ജീവിക്കാന്‍ സൗകര്യമില്ല: ഭാഗ്യലക്ഷ്മി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വർക്കി എറണാകുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇപ്പോള്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതാണ് ആറാട്ടണ്ണന് കുരുക്കായത്. ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരായിരുന്നു താരത്തിനെതിരെ പരാതി നല്‍കിയത്.
അശ്ലീല പരാമർശത്തില്‍ അറസ്റ്റിലായിട്ടും ആറാട്ടണ്ണനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. ഇതിലൊക്കെ കേസ് എടുക്കാനും മാത്രമുള്ളതായിട്ട് എന്താണുള്ളതെന്നാണ് ഇവർ പ്രധാനമായും ചോദിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരക്കാർക്കും വ്യക്തമായ മറുപടി നല്‍കുകയാണ് ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അവരുടെ വാക്കുകള്‍ ഇങ്ങനെ..

ഏതാനും ദിവസം മുമ്പ് മലയാള സിനിമയിലെ അമ്മ എന്ന സംഘടനയിൽ ഉള്ള കുക്കു പരമേശ്വരന്‍ അടക്കമുള്ള കുറേ ഫീമെയിൽ ആർട്ടിസ്റ്റുകളും ഞാനും സന്തോഷ് വർക്കി എന്ന വ്യക്തിക്കെതിരെ ഒരു പരാതി കൊടുത്തിരുന്നു. അങ്ങനെ പരാതി കൊടുക്കാൻ ഉണ്ടായ ഒരു സാഹചര്യമൊക്കെ എല്ലാവർക്കും അറിയാം.
നിരന്തരം സ്ത്രീകള്‍ക്കെതിരെ വളരെ മോശമായ രീതിയിലുള്ള പരാമർശം നടത്തുക, രാത്രികാലങ്ങളിൽ സ്ത്രീകളെകുറിച്ച് പല കാര്യങ്ങളും വിളിച്ച് പറയുക തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. ഇതൊക്കെ നിരന്തരം കണ്ട് അതിലെയെങ്ങാനും പോട്ടെ എന്ന രീതിയില്‍ നമ്മളെല്ലാവരും വിടാറുണ്ട്.
ഏറ്റവും ഒടുവിൽ അദ്ദേഹം ഒരുഫേസ്ബുക് പോസ്റ്റ് ആണ് ഇട്ടത്. അതായത് മലയാള സിനിമയിലെ സ്ത്രീകൾ എല്ലാവരും ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് അയാള്‍ പോസ്റ്റ് ഇട്ടത്. ആ വാക്ക് പറയാൻ എനിക്ക് താല്പര്യമില്ല. സത്യത്തിൽ സിനിമയിലുള്ള എല്ലാവർക്കും തന്നെ വളരെയധികം ഒരു പ്രതിഷേധിക്കേണ്ട വിഷയം തന്നെയാണ് ഇതെന്ന് തോന്നി. കാരണം ഇനിയും ഇതിങ്ങനെ വിട്ടുകൂടാ, ഒരു സന്തോഷ് വർക്കി അല്ല ഇതുപോലെയുള്ള പല ആളുകളും ഉണ്ട്.
അപ്പോള്‍ എല്ലാവരും ഒന്നിച്ചുകൂടി തീരുമാനിച്ചുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു നടപടിയിലേക്ക് ഞങ്ങൾ പോയത്. ഒടുവിൽ കോടതി അയാളെ 14 ദിവസം റിമാൻഡ് ചെയ്തു. ചിലപ്പോള്‍ അതിന് ഇടക്ക് ജാമ്യം നേടി ഇറങ്ങുമായിരിക്കാം. എന്താണ് ഇനി കോടതി പറയുന്നത് എന്നൊന്നും നമുക്കറിയില്ല. അത് അവിടെ ഇരിക്കട്ടെ. ഈ ഒരു സംഭവത്തിന്റെ പേരിൽ ചില ആളുകളുടെ വീഡിയോ പരാമർശങ്ങൾ ഞാൻ കണ്ടു. ഈ വ്യക്തിയെ അല്ലെങ്കിൽ ഇങ്ങനെ പറയുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ന്യായീകരിച്ചുകൊണ്ടുള്ള ചില ആളുകളുടെ വീഡിയോസാണ് കണ്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നത്.
നിരന്തരമായിട്ട് സമൂഹത്തിലെ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയുന്നവർ തന്നെയാണ്. അതിൽ ഒരാൾ പറയുന്നത് കേട്ടു 'എന്തോന്നടെ ഇത്, ഇത്ര വലിയ കേസാണോ ഇതൊക്കെ, ഇയാൾക്കെതിരെ പരാതി കൊടുക്കാനും അയാളെ അകത്താക്കാനും ഒക്കെ ഇത്രയും താല്പര്യം കാണിച്ച ഈ മലയാള സിനിമയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അന്ന് കരഞ്ഞ് ചാനലിൽ കൂടി സംസാരിച്ച പെണ്ണിനു വേണ്ടി ഇവരാരും ഒപ്പം നിന്നില്ലല്ലോ? അല്ലെങ്കിൽ അവർക്കു വേണ്ടി പോലീസിൽ പരാതി കൊടുക്കാൻ തയ്യാറായില്ലല്ലോ?' എന്നൊക്കെ ഒരാൾ പറയുന്നുണ്ടായിരുന്നു.
അദ്ദേഹത്തിനോട് എനിക്ക് പറയാനുള്ളത് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് പറഞ്ഞ ആ പെൺകുട്ടിയോടൊപ്പം ഞങ്ങൾ നിന്നില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. ഞങ്ങൾ 24 മണിക്കൂറും വീഡിയോയോ ഫേസ്ബുക് പോസ്റ്റോ ഇടുന്നവരല്ല. അങ്ങനെ ഇടണം എന്ന് വലിയ നിർബന്ധവും ഇല്ല. ഞങ്ങൾക്ക് അങ്ങനെ ഇടാൻ താല്പര്യവുമില്ല. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളുമൊക്കെ എപ്പോഴും സമൂഹത്തെ ഇങ്ങനെ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം എന്ന നിയമം വല്ലതുമുണ്ടോ. അതോ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ പ്രതികരിക്കണം, അല്ലെങ്കില്‍ നിങ്ങൾ പറയാത്ത കാര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികരിക്കാന്‍ പാടില്ല എന്നാണോ?
സഹായിക്കേണ്ടവരെ ഞങ്ങൾ വളരെ നിശബ്ദമായി സഹായിക്കുകയും നിശബ്ദമായി സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അതായത് നിശബ്ദം എന്ന് പറഞ്ഞാല്‍ അവരോട് സംസാരിച്ചുകൊണ്ട് തന്നെ പിന്തുണയ്ക്കുന്നുണ്ട്. സത്യസന്ധമായ വിഷയങ്ങള്‍ പുറത്ത് വന്ന സംസാരിച്ച എല്ലാ വ്യക്തികളോടൊപ്പവും പ്രത്യേകിച്ച് ഞാന്‍ നിന്നിട്ടിട്ടുണ്ട്. അത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് എന്ത് അറിയാം എന്ന് ആലോചിക്കണം.നിങ്ങൾ കാണുന്ന ആ സോഷ്യൽ മീഡിയക്കുള്ളിൽ ഉള്ളതാണോ ലോകം അതിനും അപ്പുറത്തേക്ക് ഒരു ലോകമില്ലേ, അതിനപ്പുറത്തേക്ക് മനുഷ്യരില്ലേ. അവിടെ അഭിപ്രായങ്ങൾ പറയാത്ത, വീഡിയോ ഇടാത്ത എത്രയോ മനുഷ്യരുണ്ടെന്നും അവർ പറയുന്നു.
മറ്റൊരാൾ ഇരുന്ന് എന്തോ ഒരു കോമഡി കേരളത്തിൽ നടന്നതുപോലെയാണ് സംസാരിക്കുന്നത് 'ഇത്രയൊക്കെ പറയാന്‍ എന്തിരിക്കുന്നു. അയാൾ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തന്നെ ഇതില്‍ രോഷ പ്രകടിപ്പിക്കേണ്ട ആവശ്യം എന്താണ്. സുപ്രീം കോടതി അതൊരു തൊഴിൽ തന്നെ ആക്കാം എന്ന് അംഗീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ അതിന് ഇത്ര രോഷം കൊള്ളേണ്ട കാര്യം എന്താണ്' എന്നൊക്കെ പറയുന്നത് കേട്ടു .
ലൈംഗിക തൊഴിലാളികൾ ലൈംഗിക തൊഴിലാളികള്‍ എന്ന് അംഗീകാരം അവർക്ക് സുപ്രീംകോടതി നല്‍കിയാല്‍ ഇനി ഈ രാജ്യത്തെ എല്ലാവരും ലൈംഗിക തൊഴില്‍ ചെയ്യാം എന്നാണോ അർത്ഥം. അതിന് താല്പര്യമുള്ളവർ ആ വഴിക്ക് പൊക്കോട്ടെ. അതുപോലെ അതിന് ഇഷ്ടമില്ലാത്ത ആളുകളും ഇവിടെ ഉണ്ടാകില്ലേ. അതിനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും. നിങ്ങൾക്ക് ഒരാളെ അത്തരത്തിൽ പരാമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെങ്കിൽ അങ്ങനെ പറയരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടല്ലോ.
സുപ്രീംകോടതി അംഗീകരിച്ച ഒരു തൊഴിലാണ് അതെന്ന് താങ്കൾ പറയുന്നു. ഹൈക്കോടതി ഇന്ന് ആ വാക്ക് പരാമർശിച്ചതിനാണ് അയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിങ്ങള്‍ പറയുന്നത് പോലെ ഹൈക്കോടതിക്കും പറഞ്ഞുകൂടായിരുന്നോ ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ നിലപാട് ഇതാണെന്ന്. എടോ എനിക്ക് ഇഷ്ടമില്ലാത്തതും എനിക്ക് ഹിതമല്ലാത്തതും എന്നെ പറയുമ്പോൾ എനിക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട് ഇവിടെ. അതിനുള്ള നിയമമുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
നിങ്ങളൊക്കെ സോഷ്യൽ മീഡിയയിലൊക്കെ ഇങ്ങനെ ഇരുന്ന് നിങ്ങൾക്ക് തോന്നിയ അഭിപ്രായം പറയുകയാണ്. നിങ്ങൾ പറയുന്നതുപോലെ ഞങ്ങൾ ഇവിടെ ജീവിച്ചുകൊള്ളണം. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഞങ്ങൾ മറുപടി പറയണം എന്നുവെച്ചാല്‍ ബുദ്ധിമുട്ടാണ്, വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് അതിന് സൗകര്യമില്ല. ഇനി ഇതിന്റെ താഴെ വന്ന് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷേ പ്രതികരിക്കേണ്ട വിഷയത്തിൽ പ്രതികരിക്കേണ്ട സമയത്ത് ഞങ്ങൾ പ്രതികരിച്ചിരിക്കും.
നിങ്ങളുടെ ആരുടെയും ചെലവിലല്ല ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളെല്ലാം ജോലി ചെയ്ത് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങൾക്കും ഇവിടെ അവകാശങ്ങളുണ്ട്. ഞങ്ങൾക്കും ഇവിടെ അഭിപ്രായങ്ങളുണ്ട്. അത് ഞങ്ങൾ പറഞ്ഞിരിക്കും. അത് മസ്സിലാക്കിയാല്‍ നന്നെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയും ലഭിക്കുന്നുന്നുണ്. 'സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തു കുപ്രസിദ്ധി നേടിയ വ്യക്തി ആണ് സന്തോഷ് വർക്കി. സിനിമ ലോകവും നെഗറ്റീവ് പബ്ലിസിറ്റി എന്ന കണ്‍സപ്റ്റിനു വേണ്ടി വെള്ളവും വളവും ഇട്ടു കൊടുത്തു. നേരെ ചൊവ്വേ മലയാളം പോലും പറയാൻ അറിയാത്ത ആൾ. ഇദ്ദേഹത്തിന്റെ റിവ്യു ഒരു സിനിമ ക്ക് അനിവാര്യമായ ഒന്നല്ല എന്നിട്ടും. പരിപോഷിപ്പിച്ചെടുത്തു' എന്നാണ് ആഗ അരവിന്ദ് എന്നയാള്‍ ഭാഗ്യലക്ഷ്മിയുടെ വീഡിയോയുടെ താഴെ കുറിച്ചത്.
ഇപ്പോ ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥ ആയി. സ്ത്രീ ജനങ്ങൾ അത് സിനിമാലോകത്തെയായാലും മറ്റു മേഖലയായാലും ജനം കല്ലുകൾ കൂട്ടി വെച്ചിരിക്കുകയാണ് എറിഞ്ഞു ഉടക്കാൻ. ചെറിയ ഒരു ഇൻസ്റ്റാ പേജുള്ള എനിക്കറിയാം ഞാൻ എടുക്കുന്ന നിലപാടുകൾ പുരുഷവർഗ്ഗത്തെ എത്ര അലോസരപ്പെടുത്തുന്നുവെന്ന്. അവർ എറിയൂന്ന കല്ലുകൾ കൂട്ടി വെച്ച് നാം മനോഹരമായ ഒരു കെട്ടിടം ഉയർത്തും അതാണ് സ്ത്രീ പക്ഷം. കരുത്തോടെ മുന്നോട്ട്. സന്തോഷ് വർക്കി ഒരു സംഭവം ആയിട്ടല്ല പക്ഷേ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണ് അവസ്ഥ. ചേച്ചിക്ക് എല്ലാവിധ അഭിനന്ദനങ്ങളും- എന്നും അവർ കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications