Get Updates
Get notified of breaking news, exclusive insights, and must-see stories!

മതി നിര്‍ത്തൂ, അവര്‍ക്കുമുണ്ട് മാനവും അഭിമാനവും;അതിരുവിട്ട മലയാളികളോട് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. മലയാളികളുടെ പരിഹാസം അതിരുവിട്ടിരിക്കുകയാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

നോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദി
ആദ്യമൊക്കെ തമാശയായ വിനോദമായിട്ടാണ് ആരംഭിച്ചതെന്നും എന്നാല്‍ പിന്നീടത് അതിരുവിട്ടുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാകുന്നുവെന്ന കാര്യം ഓര്‍ക്കണമെന്നും ഭാഗ്യലക്ഷ്മി. ഷീല കണ്ണന്താനത്തെ അനുകരിക്കുന്ന ആറ് വയസുള്ള കുട്ടിയുടെ ഡബ്‌സ്മാഷ് കണ്ടിരുന്നുവെന്നും അതിനാലാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പരിഹസിച്ച് മതിയായില്ലേ

പരിഹസിച്ച് മതിയായില്ലേ

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിനെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്.

 അതിരുവിടുന്നു

അതിരുവിടുന്നു


ആദ്യമൊരു തമാശയായ വിനോദമായിരുന്നു ഇതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. എല്ലാവരും ഇതു കേട്ട് ചിരിച്ചു. എന്നാല്‍ ഇപ്പോഴത് അതിരുവിട്ട പരിഹാസമായിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നത്. ഇപ്പോഴത് അവഹേളനമായി തുടരുന്നുവെന്നും ഭാഗ്യലക്ഷ്മി.

 അവര്‍ക്കുമുണ്ട് അഭിമാനം

അവര്‍ക്കുമുണ്ട് അഭിമാനം

ഷീല കണ്ണന്താനത്തിനും മാനവും അഭിമാനവുമുണ്ടെന്നും ഇനിയെങ്കിലും പരിഹാസങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത്രയ്്ക്ക് പരിഹസിക്കാന്‍ ആ വീഡിയോയില്‍ അവര്‍ എന്താണ് തെറ്റായിട്ട് പറയുന്നതെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

 ചെറിയ കുട്ടികള്‍ പോലും

ചെറിയ കുട്ടികള്‍ പോലും

ചിലരുടെ സംസാര രീതി അങ്ങനെയാണെന്നും അതിന് പരിസിക്കേണ്ടത് എന്താണെന്ന് ഭാഗ്യലഷ്മി ചോദിക്കുന്നു. ചെറിയ ചെറിയ കുട്ടികള്‍ പോലും അവരെ അവഹേളിക്കുകയായണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മാതാ പിതാക്കള്‍ കുട്ടികളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി.

 അവര്‍ വേദനിക്കുന്നു

അവര്‍ വേദനിക്കുന്നു

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തെ തനിക്ക് നേരിട്ട അറിയില്ലെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. എന്നാല്‍ ഈ പരിഹാസങ്ങളില്‍ അവര്‍ വേദനിക്കുന്നുണ്ടെന്ന് തനിക്ക് മനസിലാകുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 സ്‌പോട്ടീവായി എടുക്കണമെന്നില്ല

സ്‌പോട്ടീവായി എടുക്കണമെന്നില്ല

കണ്ണന്താനത്തിന്റെ ഭാര്യ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്ത സാധാരണക്കാരിയായ ഒരു സ്ത്രീയാണെന്നും അതിനാല്‍ ഇത്തരം പരിഹാസങ്ങള്‍ സ്‌പോട്ടീവായി എടുക്കാന്‍ സാധിക്കണമെന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 പറയണമെന്നു തോന്നി

പറയണമെന്നു തോന്നി

ഷീല കണ്ണന്താനത്തെ പരിഹസിച്ചു കൊണ്ടുള്ള ആറ് വയസുള്ള കുട്ടിയുടെ ഡബ്‌സ്മാഷ് കണ്ടിരുന്നുവെന്നും അതിനാലാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അമിതമായാല്‍ അമൃതും വിഷമാണെന്നും നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണെന്ന കാര്യം മറക്കരുതെന്നും ഭാഗ്യലക്ഷ്മി ഓര്‍മിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+