കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

ക്യാന്‍സര്‍ ബാധിച്ച് മുടി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി പലരും സ്വന്തം മുടി മുറിച്ച് സംഭാവന ചെയ്യാറുണ്ട്. മുടി മുറിച്ച് നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഇത്തരത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി സംഭാവന ചെയ്തിരുന്നു. ഇത്തരത്തിലുളള പ്രവണത പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നതടക്കമുളള വിമര്‍ശനങ്ങള്‍ ഭാഗ്യലക്ഷ്മിക്ക് നേരെ ഉയര്‍ന്നു. പിന്നാലെ ഭാഗ്യലക്ഷ്മി മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്..

ക്യാൻസർ രോഗികൾക്ക് മുടി

ക്യാൻസർ രോഗികൾക്ക് മുടി

ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ച് നല്‍കി എന്ന തലക്കെട്ടോടെയുളള ചിത്രങ്ങള്‍ വിഗ് കമ്പനികളുടെ ലാഭത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. ഭാഗ്യലക്ഷ്മി മുടി മുറിച്ച ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ആരോപണം ഉയര്‍ന്നത്.

വെറും തട്ടിപ്പ് മാത്രമെന്ന് വിമർശനം

വെറും തട്ടിപ്പ് മാത്രമെന്ന് വിമർശനം

20,000 മുതല്‍ 25,000 വരെ മുടക്കി വിഗ് വാങ്ങുന്നത് ക്യാന്‍സര്‍ രോഗികള്‍ക്ക് എങ്ങനെയാണ് സഹായമാകുന്നത് എന്നും ചോദ്യങ്ങള്‍ ഉയരുന്നു. വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ച് നല്‍കുന്നതില്‍ വലിയ തട്ടിപ്പ് ഉണ്ടെന്നും ഈ മുടി മുറിക്കല്‍ വെറും പ്രഹസനം ആണെന്നും ആരോപണം ഉയര്‍ന്നു.

മറുപടിയുമായി ഭാഗ്യലക്ഷ്മി

മറുപടിയുമായി ഭാഗ്യലക്ഷ്മി

ക്യാന്‍സര്‍ രോഗികളെ ഇത്തരത്തില്‍ അപമാനിക്കാതെ വെറുതേ വിടാനും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യം ഉയര്‍ന്നു. ഇത് വാര്‍ത്തയും വിവാദവും ആയതോടെയാണ് ഭാഗ്യലക്ഷ്മി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടാന്‍ താന്‍ അവരെ കെട്ടിയിട്ടിരിക്കുകയാണോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?

ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?നിങ്ങൾക്ക് മുടി വേണ്ടെങ്കിൽ വേണ്ട. മറ്റുളളവർക്ക് വേണോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കട്ടെ.. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.

ഞാൻ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാൻ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.

വ്യക്തിയാണ് വിഷയം

വ്യക്തിയാണ് വിഷയം

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ലഅപ്പോൾ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം...അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേർത്ത് വാർത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ് എന്നാണ് പോസ്റ്റ്. ഇതോടെ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് വരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Bhagyalakshmi's facebook post about hair contribution to cancer patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X