ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേയെന്ന് ആഗ്രഹിച്ചാല്‍... ആഘോഷങ്ങള്‍ താരത്തിനു തിരിച്ചടിയാവും
ഭാഗ്യലക്ഷ്മിയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തുവന്നത് ഫാന്‍സുകാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജയിലില്‍ നിന്നിങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. പല പ്രമുഖരും താരത്തെ വരവേല്‍ക്കാന്‍ എത്തുകയുണ്ടായി. ദിലീപിനു ലഭിച്ച ഈ സ്വീകരണത്തെ വിമര്‍ശിച്ചു കൊണ്ട് പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി രംഗത്തുവന്നു.

ഞാനെഴുതിയതല്ല
ഞാനെഴുതിയതല്ല, ഏതോ വിവരമുള്ള മനുഷ്യന്‍ എഴുതിയതാണിത് എന്ന ആമുഖത്തോടെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ജനാധിപത്യത്തോട് പുച്ഛം തോന്നുന്നു
ബലാല്‍സംഗ കുറ്റത്തിനു രണ്ടു മാസത്തിലധികം ജയിലില്‍ കിടന്ന ഒരാള്‍ക്കു ജാമ്യം ലഭിച്ചപ്പോഴുള്ള സ്വീകരണവും വ്യാഖ്യാനവും വേദനാജനകവും ജനാധിപത്യത്തോട് പുച്ഛം തോന്നിക്കുന്നതുമാണെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു.

നമ്മുടെ നാട്ടുകാര്‍
വ്യാജ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ഒന്നു ജാമ്യത്തില്‍ വിട്ടാല്‍ പോലും എന്തോ വലിയ കുറ്റത്തിനു അറസ്റ്റ് ചെയ്തവ്‌നെന്നു പറഞ്ഞ് ആഘോഷിക്കുന്നവരുടെ നാട്ടിലാണ് ഇതെന്ന് ഓര്‍ക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഉടന്‍ ജാമ്യം ലഭിക്കുമെന്ന് കരുതി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ്് ചെയ്തപ്പോള്‍ രണ്ടോ, മൂന്നോ ദിവസത്തിനകം ജാമ്യം ലഭിക്കുമെന്നാണ് താനുള്‍പ്പെടെയുള്ളവര്‍ കരുതിയത്. ഇത്രയും കാലം ജാമ്യം നിഷേധിച്ചത് കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ടു തന്നെയാണെന്നു തീര്‍ച്ച.

പോലീസ് മുഖം രക്ഷിച്ചു
ഏതു കൊടും കുറ്റവാളിയെയും കുറ്റപത്രം ഇല്ലാതെ ജയിലില്‍ ഇടാന്‍ മൂന്നു മാസം സമയം മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. അതിനു അഞ്ചു ദിവസമാണ് ബാക്കിയുണ്ടായിരുന്നത്. 90 ദിവസമാവുന്നതിനു മുമ്പ് ജാമ്യം കൊടുത്തത് വഴി പോലീസ് മുഖം രക്ഷിച്ചിരിക്കുകയാണ്.

നിയമസംവിധാനത്തിനുള്ള വെല്ലുവിളി
ദിലീപിനെ കേസില്‍ കുറ്റവിമുക്തനാക്കിയെന്ന തരത്തിലുള്ള ആഘോഷപ്രകടനങ്ങള്‍ എത്ര അപകടകരവും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.

ജഡ്ജിമാര്‍ കാണുന്നു
ഇതൊക്കെ മനുഷ്യരായ ജഡ്ജിമാരും കാണുന്നുണ്ടെന്ന് ആരും മറക്കരുത്. അഥവാ ദിലീപ് കുറ്റവിമുക്തനായാല്‍ സംഭവിക്കാനിടയുള്ള ജനാധിപത്യ വിരുദ്ധ പ്രചാരണങ്ങളെ കുറിച്ചുള്ള ഒരു മുന്നിറിയിപ്പായി കോടതികള്‍ ഇതിനെ സ്വീകരിക്കും. ജനവികാരമാണ് മാനദണ്ഡമെങ്കില്‍ ബാബ ഗുര്‍മീത് സിങിനെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമായിരുന്നില്ലല്ലോ.

കുറ്റവിമുക്തനാക്കപ്പെടരുതേ...
ഓരോ ആഘോഷവും ഇരയെ അപമാനിക്കുന്നതിന് തുല്യമാണ്. അപമാനിക്കപ്പെടുന്ന ഓരോ സ്ത്രീക്കുമെതിരേയുള്ള വെല്ലുവിളിയാണ്. ഇതൊക്കെ കാണുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേയെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും ? അവള്‍ക്കൊപ്പമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications