കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ പൂട്ടി; സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ നീക്കം ചെയ്തു

Google Oneindia Malayalam News

കൊച്ചി: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വെള്ളായണി സ്വദേശി വിജയ് പി നായരുടെ ചാനല്‍ നീക്കം ചെയ്തു. പോസ്റ്റ് ചെയ്ത വീഡിയോ ഉള്‍പ്പെടെയാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. വിജയ് പി നായരുടെ ചാനല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂട്യൂബിന് കത്ത് നല്‍കിയരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ ചെയ്ത വിജയ് നായരെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്റ്റിവിസ്റ്റുകളായ ദിന സന, ശ്രീലക്ഷമി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയുമായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

യൂട്യൂബില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം ആദ്യം യൂട്യൂബ് നിരസിച്ചിരുന്നു. വിജയ് പി നായരെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരവും ഭാഗ്യലക്ഷ്മിക്കും ദിയക്കും ശ്രീലക്ഷ്മിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു.

വ്യാജ ഡോക്ടറേറ്റ്

വ്യാജ ഡോക്ടറേറ്റ്

തമ്പാനൂര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിജയ് പി നായരുടെ ലോഡ്ജിലും വീട്ടിലും പൊലീസ് പരിശോധന നടത്തുകയുണ്ടായി.തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റ് ഉണ്ടെന്ന വിജയ് പി നായരടെ വാദവും പൊളിഞ്ഞിരുന്നു. ഇയാളുടേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇയാള്‍ക്ക് പിഎച്ചഡി ലഭിച്ചുവെന്ന് പറയുന്ന തമിഴ്‌നാട്ടിലെ സര്‍വ്വകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിയമനടപടി

നിയമനടപടി

വിജയ് പി നായര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്നും തങ്ങളുടെ സംഘടനയില്‍ അംഗമല്ലെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ ഏക പൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അസോസിയേഷന്‍ രംഗത്തെത്തിയതോടെയാണ് വാദം പൊളിയുന്നത്. ശേഷം വിജയ് പി നായര്‍ക്കെതിരെ സംഘടന നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

വിട്രിക്‌സ്

വിട്രിക്‌സ്

വിട്രിക്‌സ് എന്ന ഇയാളുടെ യുട്യൂബ് ചാനലിന് 25000 ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. നേരത്തേയും സ്ത്രീകളെ അധിക്ഷേപിക്കുന്നതും പരസ്യമായി അപമാനിക്കുന്ന തരത്തലുമുള്ള വീഡിയോകളായിരുന്നു ഇയാള്‍ ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ ഈ വിഡീയോ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് പരാതിയിന്മേല്‍ നടപടി ഇല്ലാതെ വന്നതോടെ സ്ത്രീകള്‍ തന്നെ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
പ്രതിഷേധിച്ച് രഹ്ന ഫാത്തിമയും കൂട്ടരും | Oneindia Malayalam

English summary
Bhagyalakshmi Issue: youtube removed the channel and videos of vijay p nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X