കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്തത്.. ദിലീപിന് വേണ്ടി ഒഴുക്കിയ കണ്ണീരിന് കിടിലൻ മറുപടി!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിയെണ്ണുന്ന ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ ആലുവ സബ് ജയിലിലേക്ക് ഒഴുകിയത് വലിയ വിവാദമായിരുന്നു. സഹപ്രവര്‍ത്തകരായ നടന്മാര്‍ ദിലീപിനെ സന്ദര്‍ശിച്ചതിനേക്കാള്‍ ഞെട്ടിച്ചത് മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ സന്ദര്‍ശനം ആയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു കെപിഎസി ലളിതയുടെ നടപടി. നടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് വരികയുമുണ്ടായി.

ദിലീപിന് ജയിലിൽ പോലീസിന്റെ പീഡനം.. ജനപ്രിയന് വേണ്ടി മനുഷ്യാവകാശ കമ്മീഷൻ.. പോലീസ് പെട്ടു!ദിലീപിന് ജയിലിൽ പോലീസിന്റെ പീഡനം.. ജനപ്രിയന് വേണ്ടി മനുഷ്യാവകാശ കമ്മീഷൻ.. പോലീസ് പെട്ടു!

നടി ആക്രമിക്കപ്പെട്ടത് രാമലീലയുടെ ലൊക്കേഷനില്‍ വെച്ചല്ല! സിനിമ കാണും.. കോടതി പറയട്ടെനടി ആക്രമിക്കപ്പെട്ടത് രാമലീലയുടെ ലൊക്കേഷനില്‍ വെച്ചല്ല! സിനിമ കാണും.. കോടതി പറയട്ടെ

വിവാദമായ സന്ദർശനം

വിവാദമായ സന്ദർശനം

ദിലീപ് വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടില്‍ നില്‍ക്കുമ്പോഴാണ് കെപിഎസി ലളിതയുടെ ജയില്‍ സന്ദര്‍ശനം. ഇത് സിപിഎമ്മിനേയും സര്‍ക്കാരിനേയും വെട്ടിലാക്കുകയും ചെയ്തു. സന്ദര്‍ശനം വ്യക്തിപരമാണ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

കെപിഎസി ലളിത ദിലീപിനെ കാണാന്‍ ജയിലില്‍ പോയതില്‍ തനിക്ക് വലിയ പ്രതിഷേധമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വ്യക്തിപരമായ അടുപ്പം ആയിരുന്നുവെങ്കില്‍ വീട്ടില്‍ ചെന്ന് കുടുംബത്തെ സമാധാനിപ്പിക്കുകയായിരുന്നു വേണ്ടത്.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

അങ്ങനെ നിരവധി പേര്‍ പോകുന്നുമുണ്ട്. പക്ഷേ ജയിലില്‍ പോയി ദിലീപിനെ കണ്ടതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ തനിക്ക് വലിയ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

ഇത് മറുപടി ആണോ

ഇത് മറുപടി ആണോ

നടിമാരൊന്നും ജയിലില്‍ ചെന്ന് ദിലീപിന് കാണാത്തതില്‍ ആശ്വാസമുണ്ടെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നു. തനിക്കുള്ള മറുപടി ആയിട്ടാണോ കെപിഎസി ലളിത ആലു സബ് ജയിലില്‍ പോയി ദിലീപിനെ കണ്ടത് എന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നടിക്കെതിരെ നാടകക്കാർ

നടിക്കെതിരെ നാടകക്കാർ

കെപിഎസി ലളിത ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരുന്നുകൊണ്ട് കുറ്റാരോപിതനായ നടനെ കാണാന്‍ പോയതിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിരവധി നാടകപ്രവര്‍ത്തകരും കെപിഎസി ലളിതയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.

സഹോദരിക്കൊപ്പം

സഹോദരിക്കൊപ്പം

ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ കെപിഎസി ലളിത എത്തിയത്. ദിലീപിന്റെ സഹോദരി ജയലക്ഷ്മിക്ക് ഒപ്പമാണ് കെപിഎസി ലളിത ദിലീപിനെ കാണാന്‍ ചെന്നത്.

പ്രതികരിക്കാതെ ലളിത

പ്രതികരിക്കാതെ ലളിത

ജയിലിനകത്ത് ദിലീപുമായി ഏകദേശം 20 മിനുറ്റോളം സമയം ചെലവഴിച്ചാണ് കെപിഎസി ലളിത മടങ്ങിയത്. ദിലീപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് അന്ന് പ്രതികരിക്കാന്‍ കെപിഎസി ലളിത തയ്യാറായിരുന്നില്ല.

സിപിഎമ്മിന് ക്ഷീണം

സിപിഎമ്മിന് ക്ഷീണം

മലയാളത്തിലെ മുതിര്‍ന്ന നടി എന്നതിലുപരി കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും സിപിഎം സഹയാത്രികയുമാണ് കെപിഎസി ലളിത. ജയില്‍ സന്ദര്‍ശനം വലിയ വിവാദമായതോടെ സിപിഎമ്മിനും അത് വലിയ ക്ഷീണമായി.

പിന്നീട് വിശദീകരണം

പിന്നീട് വിശദീകരണം

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നത് എന്ന് നേരത്തെ കെപിഎസി ലളിത പറഞ്ഞിരുന്നു. ജയില്‍ സന്ദര്‍ശന വിവാദത്തിന്റെ പശ്ചാത്തലില്‍ കെപിഎസി ലളിതയുടെ വിശദീകരണം ഇങ്ങനെയാണ്.

കണ്ടത് വ്യക്തിപരം

കണ്ടത് വ്യക്തിപരം

താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമായിട്ടാണ് എന്ന് കെപിഎസി ലളിത പറയുന്നു. തനിക്ക് അതിനുള്ള അവകാശമുണ്ട്.ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നതെന്നും കെപിഎസി ലളിത പറയുന്നു.

തെറ്റ് ചെയ്തെങ്കിൽ തല്ലിക്കൊന്നോട്ടെ

തെറ്റ് ചെയ്തെങ്കിൽ തല്ലിക്കൊന്നോട്ടെ

വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ. താന്‍ പിന്തുണയ്ക്കും.

മറ്റൊന്നും പറയാനില്ല

മറ്റൊന്നും പറയാനില്ല

താന്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. മാധ്യമം ദിനപത്രത്തോടായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.

English summary
Bhaghyalakshmi against KPAC Lalitha's jail visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X