പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ; പ്രമുഖ നടന്‍ എന്നത് ആരുടെ തിരക്കഥ?
സിനിമയില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കാന്‍ പ്രമുഖ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ക്രൂരത ആ വ്യക്തി തന്നോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞതായും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് തന്നോട് നടി പറഞ്ഞതായും ഭാഗ്യ ലക്ഷ്മി പറഞ്ഞു. മിഡിയ വണ്‍ ചാനലിലെ അഭിമുഖ പരിപാടിയായ വ്യൂ പോയിന്റിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കാന്‍ പ്രമുഖ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ക്രൂരത ആ വ്യക്തി തന്നോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞതായും ഭാഗ്യ ലക്ഷ്മി പറഞ്ഞു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതായി കഴിഞ്ഞ ദിലസം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതിന്റെ കാക്കനാടുളള ഫഌറ്റില്‍ നിന്നും ഒരാളെ പിടികൂടിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുതാരങ്ങളും ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

പ്രമുഖ നടനെന്ന് പറഞ്ഞില്ല
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞിട്ടും അവര്‍ ഉപദ്രവിച്ചു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ, ആക്രമണത്തിന് പിന്നില്‍ പ്രമുഖനടനാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ആരോപണം
ഐജി പി വിജയനും ദിലീപിന്റെ മൊഴിയെടുത്തു എന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. സിനിമാ സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനകളും നടന്‍മാര്‍ക്കെതിരെയുളള ആരോപണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

വെളിപ്പെടുത്തല്‍
സിനിമ സംഘടനയും നടന്‍മാര്‍്‌ക്കെതിരെ ആരോപണവുമായി വന്നതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി പ്രമുഖ നടനെ ഇതില്‍ സംശയിക്കുന്നില്ലെന്ന് തന്നോട് വ്യക്തമാക്കിയതായുളള ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

പ്രതികളെ പിടികൂടിയില്ല
യുവനടിക്കെതിരായ ആക്രമണം നടന്നതിനുശേഷം 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടുമെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ അഞ്ചുദിവസം പിന്നിടുമ്പോഴും പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

കിഴടങ്ങും മുമ്പ് പിടിക്കും
പള്‍സര്‍ സുനിയുടേയും വിജീഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് കോടതി മാറ്റിവെച്ചതിനാല്‍ കോടതിയിലെത്തി കീഴടങ്ങും മുന്‍പ് ഇവരെ പിടികൂടാനുളള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications